ബത്തേരി∙ കടയുടെ മുൻപിൽ നിർത്തിയ വാഹനം എടുക്കുന്നതിനിടെ പിന്നാലെ എത്തിയ കാർയാത്രക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരികളെ സംഘം ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ 5 പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മലങ്കര സ്വദേശികളായ എം.ബി. അജീഷ് (25), ശരത് ലാൽ ((36), അനൂപ് (30), മുട്ടിൽ സ്വദേശി രാഹുൽ(27),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ കടയുടെ മുൻപിൽ നിർത്തിയ വാഹനം എടുക്കുന്നതിനിടെ പിന്നാലെ എത്തിയ കാർയാത്രക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരികളെ സംഘം ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ 5 പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മലങ്കര സ്വദേശികളായ എം.ബി. അജീഷ് (25), ശരത് ലാൽ ((36), അനൂപ് (30), മുട്ടിൽ സ്വദേശി രാഹുൽ(27), പാട്ടവയൽ സ്വദേശി വിമൽദാസ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണു സംഭവത്തിന്റെ തുടക്കം.

ടൗണിലെ എളുമ്പിലാട്ട് ജ്വല്ലറിയിലെ അഷ്റഫ് കടയുടെ മുൻപിൽ നിർത്തിയിട്ട സ്കൂട്ടർ എടുക്കുന്നതിനിടെ പിന്നാലെ എത്തിയ കാർ യാത്രക്കാരനുമായാണ് തർക്കമുണ്ടായത്. ഇരു വിഭാഗവും തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് രാത്രി ഏഴരയോടെ പത്തോളം വരുന്ന യുവാക്കൾ കടയിലെത്തി ഫസൽ (26), അഷ്റഫ് (34) റിയാസ് (36) എന്നിവരെ മർദ്ദിച്ചതായാണ് പരാതി. എന്നാൽ, രാവിലെ നടത്തിയ കയ്യേറ്റം ചോദിക്കാൻ ചെന്ന തങ്ങളെ മർദ്ദിച്ചെന്നാണ് അറസ്റ്റിലായവർ പറയുന്നത്. ഇരുവിഭാഗത്തിലുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ യുവാക്കളുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

വ്യാപാരികൾ പ്രതിഷേധിച്ചു

∙ ജ്വല്ലറി ഉടമ അടക്കമുള്ളവരെ മർദിച്ച സംഭവത്തിൽ ശക്തമായ നടപടിആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി. ജനറൽ സെക്രട്ടറി പി.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. പി.സംഷാദ് അധ്യക്ഷത വഹിച്ചു.യൂനസ് ചേനക്കൽ, സാബു ഏബ്രഹാം, അനിൽ കുമാർ, വി.കെ.റഫീഖ്, നൗഷാദ് മിന്നാരം, യു.എ.അബ്ദുൽ ഖാദർ, ഷെറിൻ പോപ്പുലർ, പി.നദീർ പുനത്തിൽ, ഉമ്മർ ഡോൺ, ഷെമീർ ചേനക്കൽ, എ.പി.മുസ്തഫ,ഷെമീർ ബാബു,അനസ് പാദുകം എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

∙ വ്യാപാരികളെ മർദ്ദിച്ച സംഭവത്തിൽ ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. ദാമോദരൻ, കെ.വി. ചാക്കോച്ചൻ. സജികുമാർ, പ്രേമൻ കേളോത്ത് എന്നിവർ പൊലീസുമായി ചർച്ച നടത്തി.