മാനന്തവാടി ∙ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ തേൻ ശേഖരിക്കുന്ന ഗോത്രവിഭാഗ ജനതയ്ക്കു സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു പ്രായോഗിക പരിശീലനം നൽകി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിൽ നടത്തിയ പരിശീലനം അസി. ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. വനങ്ങളിൽ തേൻ ശേഖരണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ തേൻ ശേഖരിക്കുന്ന ഗോത്രവിഭാഗ ജനതയ്ക്കു സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു പ്രായോഗിക പരിശീലനം നൽകി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിൽ നടത്തിയ പരിശീലനം അസി. ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു.

വനങ്ങളിൽ തേൻ ശേഖരണത്തിനു പോകുമ്പോൾ പാലിക്കേണ്ട നിയമത്തെ കുറിച്ചും സുരക്ഷയെക്കുറിച്ചും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എ. രാമകൃഷ്ണൻ ക്ലാസെടുത്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ബാബു എം. പ്രസാദ്, ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, സിഎംഡി ജില്ലാ കോ–ഓർഡിനേറ്റർ പി.സി. ദിലീപ് എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തേൻ ശേഖരണത്തിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ചും പരിശീലനം നൽകും. തുടർന്നു ശേഖരിക്കുന്ന ഘട്ടത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും, ആയുധങ്ങളും ഉപകരണങ്ങളും നൽകും. തുടർന്ന് ഇവയുടെ ശാസ്ത്രീയമായ സംസ്‌കരണത്തെക്കുറിച്ചും കൂടുതൽ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ആവശ്യമായ പരിചരണ സംവിധാനത്തെ കുറിച്ചുള്ള പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നൽകും. 

അടുത്തഘട്ടത്തിൽ ഇവയുടെ വിപണനത്തിനും ബ്രാൻഡിങ്ങിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും പദ്ധതിയുടെ ഭാഗമായി നൽകും. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലെ പ്രാക്തന ഗോത്ര ജനവിഭാഗങ്ങളെയാണു പദ്ധതിക്കായി തിരഞ്ഞെടുത്തത്.