സ്വയം തിരിച്ചറിയാം, സങ്കോചം വെടിയാം

ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റർവ്യൂവിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കില്ലെന്ന് ആശങ്കയുണ്ടോ ? തീർച്ചയായും പരിഹാരമുണ്ട്. പ്രശ്നങ്ങൾ സ്വയം തിരിച്ചറിഞ്ഞു തങ്ങളുടേതായ മാർഗങ്ങളിലൂടെ എളുപ്പം പരിഹരിക്കുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നു വിഷമിക്കുന്ന മറ്റു ചിലരുണ്ടാകും. സ്വാഭാവിക സങ്കോചങ്ങൾ മാറ്റാൻ തോൽവി പേടിക്കാതെ ഇക്കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുക തന്നെ വഴി. ഐസ് ബ്രേക്കിങ് ആക്ടിവിറ്റികൾ, മറ്റുള്ളവരുടെ ക്രിയാത്മകമായ നിർബന്ധം, ആവർത്തിച്ചു ചെയ്യാനുള്ള പരിശീലനം, ഏറ്റവും പേടിയുള്ളതിനെ അഭിമുഖീകരിക്കാനും അങ്ങനെ അതിനെ തോൽപിക്കാനുമുള്ള അവബോധം വളർത്തൽ തുടങ്ങിയവ സഹായകരമാകും.

തികച്ചും അന്തർമുഖരായി വളരെ കുറച്ചുപേരെ ഉള്ളൂ. സംസാരം കുറവുള്ളവരെല്ലാം അന്തർമുഖരല്ല.  ചിന്ത, അതിന്റെ വൈകാരികതലം, തുടർന്നുള്ള പ്രതികരണം എന്നിവയിൽ പോസിറ്റിവ് മാറ്റങ്ങൾ വരുത്തിയാണ് അന്തർമുഖരെ പടിപടിയായി മുന്നണിയിലേക്ക് എത്തിക്കേണ്ടത്. അവർ നേതൃശേഷിയുള്ളവരും ആഴമുള്ള വ്യക്തിത്വത്തിന്റെ ഉടമകളുമാകാം. അമിതമായി സ്വയം ഇടിച്ചുതാഴ്ത്തുന്ന പ്രവണതയ്ക്കു ശാസ്ത്രീയ പരിഹാരം കാണണം. സ്വയം തിരിച്ചറിയുന്ന അന്തർമുഖർക്കു സ്വയം ഭയാശങ്കകളുടെ തോട് പൊട്ടിക്കാനാകും.

കടപ്പാട്: ഡോ. വർഗീസ് പുന്നൂസ്, മാനസികാരോഗ്യവിഭാഗം മേധാവി, മെഡിക്കൽ കോളജ് ആലപ്പുഴ

More Campus Updates>>