‘ഗേറ്റ് ’ തുറക്കൂ, ആത്മവിശ്വാസത്തോടെ

ഗേറ്റ് 2018 പരീക്ഷ ഫെബ്രുവരി മൂന്നു മുതൽ. അവസാന റൗണ്ട് തയാറെടുപ്പിലാണ് എല്ലാവരും. ഇനിയുള്ള രണ്ടാഴ്ച പഠനം എങ്ങനെ വേണം ? ശ്രദ്ധിക്കൂ, ഈ അഞ്ചു കാര്യങ്ങൾ: 

1. ലാസ്റ്റ് മിനിറ്റ് നോട്സ്
അവസാന നിമിഷം ഗമണ്ടന്‍ പുസ്തകം വായിച്ചു വീണ്ടും തുടങ്ങാന്‍‌ നില്‍ക്കേണ്ട. ലാസ്റ്റ് മിനിറ്റ് നോട്സ് റഫര്‍ ചെയ്താല്‍ മതി. സ്വന്തമായി നോട്സ് ഉണ്ടെങ്കില്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ വിവിധ വെബ്സൈറ്റുകളില്‍ നിന്നായി സംഗ്രഹിച്ച നോട്സ് കിട്ടും.

2. മോക്ക് ടെസ്റ്റ്
തയാറെടുപ്പിന്റെ ഭാഗമായി മിക്കവരും ഇതിനകം തന്നെ മോക്ക്ടെസ്റ്റുകള്‍ എഴുതിക്കാണും. മറ്റുള്ളവർ ഇനിയുള്ള ദിവസങ്ങളില്‍ മോക്ക്ടെസ്റ്റ് എഴുതാന്‍ മറക്കരുത്.

3. അതു വിട്ടേക്കൂ
ഇപ്പോഴും പിടിതരാതെ നില്‍ക്കുന്ന പാഠഭാഗങ്ങള്‍ ഉണ്ടോ ? ഇനി അവയിൽ ശ്രദ്ധയൂന്നി സമയം കളയേണ്ട. കയ്യിലുള്ള കിളിയാണു മരത്തിലെ കിളിയേക്കാള്‍ പ്രധാനം. തഴക്കം നേടിയ ഭാഗങ്ങളില്‍ കൂടുതല്‍ റിവിഷന്‍ നടത്താം.

4. ഷോര്‍ട്കട്സ്
ഷോര്‍ട്കട്ടുകള്‍ വായിച്ചു മനസ്സിലുറപ്പിക്കാം. ഓര്‍മയില്‍ നില്‍ക്കാത്ത സൂത്രവാക്യങ്ങള്‍ ഒന്നുകൂടി എഴുതിയുറപ്പിക്കാം. തംബ്റൂളുകള്‍ പൊടി തട്ടിയെടുക്കാം.

5. ആത്മവിശ്വാസം
ഇനിയുള്ള ദിവസങ്ങളില്‍ പരീക്ഷ മാത്രമാക്കാം മനസ്സില്‍. ശരിയായി തയ്യാറെടുത്തെന്ന തോന്നല്‍ ആത്മവിശ്വാസം കൂട്ടും. ഇതിനിടയില്‍ ചെറിയ ബ്രേക്കുകളും എടുക്കാം.

More Campus Updates>>