Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകം പൊതിയുന്ന കലയെ അടുത്തറിയാം

single-covering

പുസ്തകങ്ങൾ പൊതിയുന്നത് ഒരു കലയാണ്, മനസ്സറിഞ്ഞ് ചെയ്യുമ്പോൾ. ഇത് ആസ്വദിച്ച് ചെയ്യേണ്ടതാണ്. പുസ്തകം പൊതിയുന്ന കലയെ അടുത്തറിയാം...

general-covering

ബ്രൗൺ പേപ്പറുകളുടെ ചുരുളുകൾ‌ നിവർക്കാൻ സമയമായി. അവധിക്കാലത്തിന്റെ അവസാന ദിനങ്ങളിൽ ആവേശത്തോടെ തുടങ്ങുന്ന ജോലിയാണ് പുസ്തകം  പൊതിയലെങ്കിലും പെട്ടെന്നു മടുപ്പു തോന്നുന്ന ജോലി കൂടിയാണിത്. ‘ഇതു പൊതിയാൻ യന്ത്രം വല്ലതും കണ്ടു പിടിച്ചിരുന്നെങ്കിൽ’ എന്നു കുട്ടികൾ മനസ്സിൽ പറഞ്ഞേക്കാം. പക്ഷേ ആസ്വാദ്യകരമായി ചെയ്താൽ‌ പുസ്തകം പൊതിയലും മനോഹരമായ കലയാക്കി മാറ്റാം.

cross-covering

നിവർത്തി വയ്ക്കുന്ന ബ്രൗൺ പേപ്പറുകളിൽ പുസ്തകങ്ങളും ബുക്കുകളും എടുത്തുവച്ച ശേഷം നീളം കൂടിയ വശം മടക്കി മധ്യഭാഗത്തും അരികു വശത്തും കീറലുകളിട്ടു മടക്കി വയ്ക്കുന്നതാണ് സാധാരണയായി പുസ്തകം പൊതിയുന്ന രീതി. മധ്യ ഭാഗം മാത്രം കീറിയ ശേഷം അരികുവശം കീറാതെ കൈവിരലുകളാൽ മടക്കിവച്ചു പൊതിഞ്ഞാൽ അരികുവശം ദീർഘനാൾ വൃത്തിയോടെയിരിക്കും.

diary-packing-covering
pocket-covering

പുസ്തകം പൊതിയുന്ന സിംഗിൾ കവറിങ്, ജനറൽ കവറിങ്, പോക്കറ്റ് കവറിങ്, ഡയറി പാക്കിങ് കവറിങ്, ക്രോസ് കവറിങ് എന്നീ രീതികൾ റെയിൽവേ റിട്ട. സീനിയർ സെക്‌ഷൻ എൻജിനീയറും പള്ളിക്കത്തോട് ട്രേസ് ഓഫ് സ്പേസ് ചിത്രകലാ അക്കാദമി ഡയറക്ടറുമായ ബി.രാജൻ പരിചയപ്പെടുത്തുന്നു.