മറ്റീരിയൽസ് മാനേജ്മെന്റ്

മറ്റീരിയൽസ് മാനേജ്മെന്റിന്റെ പോസ്റ്റ് ഗ്രാജേറ്റ് പ്രോഗ്രാം എന്നാൽ പ്ലാനിങ്, സോഴ്സിങ്, മൂവിങ്, സ്റ്റോറിങ് കൂടാതെ മറ്റീരിയലുകളുടെ നിയന്ത്രണം ഏകീകരിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ മറ്റീരിയലുകൾ ലഭ്യമാക്കുന്നതിനെ സംബദ്ധിച്ച ബിസിനസ് നടത്തിപ്പ് വിശകലനം ചെയ്യുന്നതാണ്. ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് മറ്റീരിയലുകൾ സമാർജിക്കുന്നതിനും ഉപയോഗിക്കുന്നതും മറ്റീരിയൽസ് മാനേജ്മെന്റിന്റെ മുഖ്യപ്രതിപാദ്യമാണ്. ആധുനിക മെറ്റീരിയൽ മാനേജ്മെന്റിനെ സംബദ്ധിച്ച അറിവ് വിദ്യാർഥികൾക്കു പ്രദാനം ചെയ്യുന്നതും അതിൽപെടുന്നു. കൂടാതെ  വിദ്യാർഥിളെ പർച്ചേസ് മാനേജ്മെന്റ് , ഇൻവെന്ററിമാനേജ്മെന്റ് ,ലോജിസിറ്റിക്സ്, സപ്ലൈചെയിൻ മാനേജ്മെന്റ് എന്നിവയെ കുറിച്ചും ബോധവന്മാരാക്കുന്നു.

മറ്റീരിയൽസ് മാനേജ്മെന്റ് രംഗത്തെ  തൊഴിൽ സാദ്ധ്യത

പൊതുമേഖലകളിലും സ്വകാര്യമേഖലകളിലും  വൻ തൊഴിൽ സാദ്ധ്യതയാണ് മറ്റീരിയൽ മാനേജ്മെന്റിൽ പോസ്റ്റ്ഗ്രാജ്വേറ്റ് നേടുന്നവരെ കാത്തിരിക്കുന്നത്. ഡിഫൻസ്, റെയിൽവേസ്, പബ്ലിക് ട്രാൻസ്പോർത്ത് മുതലായവയിലിലെ പർച്ചേസിങ്, സ്റ്റോറിങ്, സപ്ലൈയിങ് ഡിപ്പാർട്ട്മെന്റുകളിൽ അവർക്ക് ജോലി സാദ്ധ്യതകളുണ്ട്. വ്യവസായ സ്ഥാപനങ്ങൾ, കോർപറേറ്റ്ഹൗസുകൾ, സപ്ലൈചെയിൻ ഇൻഡ സ്ട്രീസ്, പ്രൈവറ്റ് ട്രാൻസ്പോർട്ടേഴ്സ് തുടങ്ങിയവയിലും ആകർഷകമായ ജോലി ലഭിക്കുന്നു. ജനസംഖ്യ വർദ്ധിക്കാത്തതിനാലുണ്ടാകുന്ന ദൗർലഭ്യം നേരിടുന്നതിന് മറ്റീരിയൽസ് മാനേജ്മെന്റിന്  വലിയ പങ്കുള്ളതിനാൽ ആഗോളതലത്തിൽ തന്നെ അതിൽ വൈദഗ്ധ്യം നേടിയവർക്ക്  അവസരങ്ങൾ സിദ്ധിക്കുന്നു