നമുക്കും പഠിക്കാം,ആമസോണിന്റെ ഗുട്ടൻസ്

ആമസോണിൽ ഓരോ മിനിറ്റിലും ലക്ഷക്കണക്കിനാളുകൾ ഓർഡർ ചെയ്യുന്ന കോടിക്കണക്കിന് ഉൽപന്നങ്ങൾ വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എങ്ങനെയാണ് എത്തുന്നതെന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടോ ? മൂന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നാലാമത് വാങ്ങേണ്ടതെന്തെന്ന് ഇങ്ങോട്ട് ഓർമിപ്പിക്കുന്നതു കണ്ട് അമ്പരന്നിട്ടുണ്ടോ ?

ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിന് ഇതെല്ലാം സാധ്യമാക്കുന്ന മെഷീൻ ലേണിങ് വിദ്യ ഇനി നമുക്കും ഓൺലൈനിൽ സൗജന്യമായി പഠിക്കാം. ഇതുവരെ ആമസോൺ എൻജിനീയർമാരെ മാത്രം പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കിടിലൻ മെഷീൻ വിദ്യകൾ ആദ്യമായി ആമസോൺ ഡവലപ്പർമാർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ആമസോണിന്റെ ഓരോ ഘട്ടത്തിലും നേരിട്ട വെല്ലുവിളികൾക്കു മെഷീൻ ലേണിങ്ങിലൂടെ എങ്ങനെ പരിഹാരം കണ്ടെത്തിയെന്ന ഉദാഹരണങ്ങൾ സഹിതമാകും കോഴ്സ്.

എങ്ങനെ?
∙ ഡവലപ്പർമാർ, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ പ്ലാറ്റ്‍ഫോം എൻജിനീയർ, ബിസിനസ് പ്രഫഷനൽ എന്നീ 4 വിഭാഗങ്ങൾക്കായി 45 മണിക്കൂർ ദൈർഘ്യമുള്ള 40 കോഴ്സുകൾ (വിഡിയോ, ലാബ് അടക്കം)

∙ ആമസോൺ മെഷീൻ ലേണിങ് സേവനങ്ങളായ SageMaker, DeepLens, Rekognition, Lex, Polly, Comprehend തുടങ്ങിയവ പഠിപ്പിക്കും

∙ കോഴ്സുകൾ സൗജന്യം. അതേസമയം, പണമടയ്ക്കുന്നവർക്ക് മെഷീൻ ലേണിങ്ങിൽ ആമസോണിന്റെ സർട്ടിഫിക്കേഷൻ നേടാം.

∙വെബ്സൈറ്റ്:aws.training/machinelearning

More Campus Updates>