യുകെ വിളിക്കുന്നു, ആനിവേഴ്സറി സ്കോളർഷിപ്പിന്

ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ 70–ാം വാർഷികത്തിന്റെ ഭാഗമായി യുകെയിലെ പ്രമുഖ സർവ കലാശാലകളിൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ് മാത്തമാറ്റിക്സ് (എസ്ടിഇഎം–സ്റ്റെം) വിഷയങ്ങളിൽ ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യാൻ ഭാരതീയ വനിതകൾക്ക് അവസരം. മൊത്തം 70 പേർക്കാണ് 2019 സെപ്റ്റംബറിൽ തുടങ്ങുന്ന കോഴ്സ്, ട്യൂഷൻ ഫീസിലു ള്ള ഇളവോടെ പഠിക്കുവാൻ സൗകര്യമുണ്ടാവുക. താമസ ത്തിനും മറ്റു കാര്യങ്ങൾക്കുമുള്ള ചെലവ് വിദ്യാർഥി തന്നെ കണ്ടെത്തണം. 

അപ‌േക്ഷ എങ്ങനെ?
ഭാരതത്തിലെ ഏതൊരു വനിതയ്ക്കും ബ്രിട്ടീഷ് കൗൺസിൽ ആനിവേഴ്സറി സ്കോളർഷിപ്പിന് അപേക്ഷിക്കാം. അതിന്റെ ആദ്യ പടിയായി വിദ്യാർഥിനി താൽപര്യമുള്ള സ്റ്റെം കോഴ്സിൽ യുകെയിലെ ഒരു സർവകലാശാലയിൽ പ്രവേശന ത്തിനുള്ള ഓഫർ നേടിയിരിക്കണം. മികച്ച അക്കാദമിക് ചരിത്ര വും പാഠ്യേതര വിഷയങ്ങളിലെ മികവും അപേക്ഷയ്ക്ക് ഉണ്ടാ യിരിക്കണം. സാധുവായ ഇന്ത്യൻ പാസ്പോർട്ടും വേണം. യൂണിവേഴ്സിറ്റികളിലെ  പ്രവേശന കാര്യങ്ങൾക്കായി വിദ്യാർഥിനി https://study-uk.britishcouncil.org എന്ന വെബ്സൈറ്റ്  സന്ദർശിച്ച്, വേണ്ട നടപടികൾ സ്വീകരിക്കണം. അങ്ങനെ യൊരു ഓഫര്‍ ലഭിച്ചശേഷം ബന്ധപ്പെട്ട സർവകലാശാലയുടെ ഇന്റർനാഷനൽ ഓഫിസ് അല്ലെങ്കിൽ സ്കോളർഷിപ്പ് ടീമു മായി ബന്ധപ്പെട്ട് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ തനിക്ക് അർഹതയുണ്ടോ എന്നു വിദ്യാർഥിനി ഉറപ്പാക്കണം. അങ്ങനെയെങ്കിൽ അതിലേക്ക് തന്നെ നാമനിർദേശം ചെയ്യു വാൻ സർവകലാശാലയോട് അഭ്യർഥിക്കണം. തുടർന്ന്, സാധുവായ സ്കോളർഷിപ്പ് അപേക്ഷ 2019 ജനുവരി 31 നകം നൽകണം. ഇപ്രകാരം അപേക്ഷ നൽകിക്കഴിയുമ്പോൾ അപേ ക്ഷാർഥിക്ക് അപേക്ഷയുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഒരു കൺഫർമേഷൻ മെയിൽ ലഭിക്കും. നോമിനേഷൻ സമയ ബന്ധിതമായി സമർപ്പിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം നാമനിർദേശം ചെയ്യുന്ന സർവകലാശാലയ്ക്കും അപേക്ഷക യ്ക്കുമായിരിക്കും.  ബ്രിട്ടീഷ് കൗണ്‍സിലിന് ഇതിൽ പങ്കൊന്നു മില്ല. ഒന്നിൽ കൂടുതൽ സർവകലാശാലകൾ നോമിനേഷനു തയാറാണെങ്കിൽ ഏതെങ്കിലുമൊരു സർവകലാശാലയുടെ നോമിനേഷൻ വിദ്യാർഥിനി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതോ ടൊപ്പം മറ്റേതെങ്കിലും സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുണ്ടോ എന്നും അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും അപേ ക്ഷയിൽ വ്യക്തമാക്കിയിരിക്കണം. ഇത്തരം അപേക്ഷകൾ അന്തിമമായ അവാർഡിനു തടസമാകുകയില്ല. നോമിനേഷനു കൾ ലഭിച്ചു കഴിഞ്ഞാൽ, നിശ്ചിത മാനദണ്ഡങ്ങളുടെ അടി സ്ഥാനത്തിൽ, അപേക്ഷകൾ ബ്രിട്ടീഷ് കൗൺസിൽ പാനൽ പരിശോധിക്കും. 

തിരഞ്ഞെടുക്കപ്പെടുന്ന, ഉപാധികളോടെയുള്ള അഡ്മിഷൻ ഓഫറുകൾ ഉള്ളവർ എല്ലാ നിബന്ധനകളും തൃപ്തിപ്പെടുത്തു ന്നുവെന്ന് ഉറപ്പാക്കണം. അന്തിമമായ ഓഫർ ബ്രിട്ടീഷ് കൗൺസിൽ നൽകുന്ന മുറയ്ക്ക് അപേക്ഷാർഥി അഡ്മിഷൻ ഉറപ്പാക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പക്ഷം സ്കോളർഷിപ്പ് ഓഫർ പിൻവലിക്കും. സ്കോളർ ഷിപ്പിന്റെ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന സ്കോളർഷിപ്പ് അവാർഡ് ലെറ്റർ, തിരഞ്ഞെടുക്കപ്പെടുന്നവർ ഒപ്പിട്ടു നൽകണം. വിശദവിവരങ്ങൾ   https://www.britishcouncil.in/study-uk/scholarships  വെബ്സൈറ്റിൽ ലഭിക്കും. 

More Campus Updates>