പതിനൊന്നാം ക്ലാസിൽ തിരഞ്ഞെടുക്കുന്ന സ്ട്രീം കരിയറിനെ സ്വാധീനിക്കുമെന്ന ഓർമ വേണം. അഭിരുചിക്കും താൽപര്യത്തിനും ഉപരിപഠനത്തിനും ഇഷ്ടജോലിക്കുമുള്ള സാധ്യതകൾ കണക്കാക്കി വേണം സ്പെഷലൈസേഷ ൻസ് തിരഞ്ഞെടുക്കേണ്ടത്. ഗണിത ശാസ്ത്രം പഠിക്കാൻ വിഷമമുള്ള കുട്ടികൾ ബയോളജി വിഷയങ്ങളിൽ നന്നായി പെർഫോം ചെയ്യാറുണ്ട്. പക്ഷേ

പതിനൊന്നാം ക്ലാസിൽ തിരഞ്ഞെടുക്കുന്ന സ്ട്രീം കരിയറിനെ സ്വാധീനിക്കുമെന്ന ഓർമ വേണം. അഭിരുചിക്കും താൽപര്യത്തിനും ഉപരിപഠനത്തിനും ഇഷ്ടജോലിക്കുമുള്ള സാധ്യതകൾ കണക്കാക്കി വേണം സ്പെഷലൈസേഷ ൻസ് തിരഞ്ഞെടുക്കേണ്ടത്. ഗണിത ശാസ്ത്രം പഠിക്കാൻ വിഷമമുള്ള കുട്ടികൾ ബയോളജി വിഷയങ്ങളിൽ നന്നായി പെർഫോം ചെയ്യാറുണ്ട്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്നാം ക്ലാസിൽ തിരഞ്ഞെടുക്കുന്ന സ്ട്രീം കരിയറിനെ സ്വാധീനിക്കുമെന്ന ഓർമ വേണം. അഭിരുചിക്കും താൽപര്യത്തിനും ഉപരിപഠനത്തിനും ഇഷ്ടജോലിക്കുമുള്ള സാധ്യതകൾ കണക്കാക്കി വേണം സ്പെഷലൈസേഷ ൻസ് തിരഞ്ഞെടുക്കേണ്ടത്. ഗണിത ശാസ്ത്രം പഠിക്കാൻ വിഷമമുള്ള കുട്ടികൾ ബയോളജി വിഷയങ്ങളിൽ നന്നായി പെർഫോം ചെയ്യാറുണ്ട്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്നാം ക്ലാസിൽ  തിരഞ്ഞെടുക്കുന്ന സ്ട്രീം  കരിയറിനെ സ്വാധീനിക്കുമെന്ന ഓർമ വേണം. അഭിരുചിക്കും താൽപര്യത്തിനും ഉപരിപഠനത്തിനും ഇഷ്ടജോലിക്കുമുള്ള സാധ്യതകൾ കണക്കാക്കി വേണം സ്പെഷലൈസേഷ ൻസ് തിരഞ്ഞെടുക്കേണ്ടത്. ഗണിത ശാസ്ത്രം പഠിക്കാൻ വിഷമമുള്ള കുട്ടികൾ ബയോളജി വിഷയങ്ങളിൽ നന്നായി പെർഫോം ചെയ്യാറുണ്ട്. പക്ഷേ കണക്കിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സയൻസ് സ്ട്രീമിൽ നിന്ന് മാറി ഹ്യുമാനിറ്റീസും കൊമേഴ്സും വലിയ താൽപര്യവും ധാരണയുമില്ലാതെ തെരഞ്ഞെടുക്കാറുണ്ട്. ഇത്തരക്കാർക്ക് ഗണിതം ഇല്ലാത്ത ജീവശാസ്ത്ര അധിഷ്ഠിതമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഈ സമയത്ത് ആശങ്കകളും ആശയക്കുഴപ്പവും അലട്ടുന്നുണ്ടെങ്കിൽ രക്ഷിതാക്കളോടും അധ്യാപകരോടും കരിയർ വിദഗ്ധരോടും ആലോചിച്ച ശേഷം കൃത്യമായ കോഴ്സ് തിരഞ്ഞെടുക്കാം. 

Read Also : പത്താം ക്ലാസ് കഴിഞ്ഞ് ഗണിതശാസ്ത്രാധിഷ്ഠിത വിഷയങ്ങൾ പഠിച്ചാലോ

ADVERTISEMENT

ജീവശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ള കുട്ടികൾ അതിലെ ഓരോ വിഷയത്തെപ്പറ്റിയും വ്യക്തമായ ധാരണ നിലനിർത്തേണ്ടതാണ്.

 

1) അടിസ്ഥാന കാര്യങ്ങൾ: സബ്ജക്ടുകളുടെ സിലബസ് മനസ്സിലാക്കി അതിന്റെ ഫൗണ്ടേഷൻ കോൺസെപ്റ്റ്സ്  അറിയാൻ ശ്രമിക്കേണ്ടതാണ്. ഉദാഹരണത്തിന് ബയോളജി പഠിക്കുമ്പോൾ കോശ ഘടന, ജനിതകശാസ്ത്രം, പരിണാമം എന്നീ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും ഉറച്ചധാരണയുണ്ടെന്നു ഉറപ്പാക്കുക.

Representative image. Photo Credit : biotechnology janiecbros/istock

 

ADVERTISEMENT

2) ടെർമിനോളജികൾ / പദാവലികൾ: ജീവശാസ്ത്രത്തിന് പദാവലികളുടെ വലിയ നിരയുണ്ട്. ഇത് മനസ്സിലാക്കിയാൽ ആ വിഷയങ്ങൾ ഫലപ്രദമായി പഠിച്ച് പരീക്ഷ എഴുതാൻ സാധിക്കും. ഉദാ: സെൽ, ഡിഎൻഎ, ജീൻ ഫോട്ടോസിന്തസിസ്, എക്കോ സിസ്റ്റം എന്നിങ്ങനെ...

 

3) ദൃശ്യവൽക്കരണ ഘടനകൾ:-കോശങ്ങൾ, തന്മാത്രകൾ, അവയവങ്ങൾ തുടങ്ങിയവയിൽ സങ്കീർണ്ണ ഘടനകൾ ഉൾപ്പെടുന്നു. ഇവയുടെ ഡയഗ്രംസ്, മോഡലുകൾ എന്നിവ വരയ്ക്കാനും അല്ലെങ്കിൽ ഇൻട്രാക്ടീവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കുക.

 

ADVERTISEMENT

4) ക്രിട്ടിക്കൽ സിസ്റ്റം തിങ്കിങ്: സയൻസ് പരസ്പരബന്ധിതമായ ഒരു ശാസ്ത്രമാണ്. ഉദാഹരണത്തിന്  ശ്വാസോച്ഛ്വാസം, രക്തചക്രമണം, ഹൃദയത്തിന്റെ പമ്പിങ്, നാഡീവ്യൂഹം എന്നീ ജീവ സംവിധാനങ്ങൾ പരസ്പരം എങ്ങനെയാണ് ഇടപെട്ട് പ്രവർത്തിക്കുന്നതെന്നും ഒന്ന് മറ്റൊന്നിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കുക. 

Representative Image. Photo Credit: pathdoc /shutterstock

 

5) ലാബ് രീതികൾ: ബയോളജി,ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങൾ പരീക്ഷണങ്ങളെ ആശ്രയിക്കുന്നു. ലബോറട്ടറി നടപടിക്രമങ്ങൾ, അവയുടെ വിശകലനം, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവ മനസ്സിലാക്കുക. ഈ അറിവ് നിങ്ങളുടെ റിസർച്ച് മൈൻഡ് സെറ്റ് വളർത്താനും, വിഷയത്തെ കൂടുതൽ അറിഞ്ഞ് മത്സരപരീക്ഷകൾ എഴുതാനും ഭാവിയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഏത് സ്പെസിഫിക് വിഷയം വേണമെന്നതിനെ കുറിച്ചുള്ള വ്യക്തത വരുത്തുവാനും  നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുന്നു.

 

Representative Image. Photo Credit: GaudiLab/Shutterstock

6) റിയാലിറ്റി ഫോക്കസ്: പഠിക്കുന്ന ജീവശാസ്ത്ര ആശയങ്ങളെ യഥാർഥ ജീവിത ഉദാഹരണങ്ങളുമായും പ്രയോഗങ്ങളുമായും ബന്ധപ്പെടുത്തുക. നമുക്ക് ചുറ്റും പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ വൈദ്യ ശാസ്ത്രം, ജലസേചനം, സുസ്ഥിരവികസനം, കൃഷി, ഫുഡ്, എനർജി, പരിപാലനം പരിസ്ഥിതി ശാസ്ത്രം, ജീവശാസ്ത്ര ടെക്നോളജികൾ എന്നീ മേഖലകൾ പഠിക്കുന്ന തത്വങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് അന്വേഷിക്കുക, വിശകലനം ചെയ്യുക. ജീവശാസ്ത്ര വിഷയങ്ങളുടെ പ്രസക്തിയും, പ്രായോഗികതയും ബുദ്ധിമുട്ടുകളും എല്ലാം മനസ്സിലാക്കുന്നതിന് ഈ ധാരണ നിങ്ങളെ സഹായിക്കും.

Read Also : പ്ലസ്ടു കഴിഞ്ഞോ? കോഴ്സുകൾ തിരഞ്ഞെടുക്കാം 8 കാര്യങ്ങൾ ശ്രദ്ധിച്ച്

7) അന്വേഷണ ത്വര:- പഠിക്കുന്ന വിഷയങ്ങളിലെ ആശയങ്ങൾ നിങ്ങളുടെ മനസ്സിനെ ചിന്തിപ്പിച്ചാൽ ഉടൻതന്നെ ചോദ്യം ചോദിക്കാനോ വിശദീകരണം തേടാനോ മടിക്കരുത്. അധ്യാപകർ, സഹപാഠികൾ, പാഠപുസ്തകങ്ങൾ, ജേർണലുകൾ, വിദ്യാഭ്യാസ വെബ്സൈറ്റുകൾ തുടങ്ങിയ വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്നും ഉത്തരങ്ങൾ തേടാൻ ശ്രമിക്കുക. ചോദ്യങ്ങൾ ചോദിക്കുന്നതും,വ്യക്തത തേടുന്നതും കഴിവില്ലായ്മ ആണെന്ന് വിചാരിക്കാതെ കൂടുതൽ അന്വേഷിക്കും തോറും  അറിവ് കൂടുമെന്ന ചിന്തയിൽ വിഷയങ്ങളെ അടുത്ത് അറിയാൻ ശ്രമിക്കുക.

 

8) പ്രവേശന പരീക്ഷകളെ  അറിയുക:   പ്ലസ് ടു പിസിബി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) വിദ്യാർഥിക്ക് കരിയർ ലക്ഷ്യങ്ങൾ അനുസരിച്ച്  നിരവധി പ്രവേശന പരീക്ഷ ഓപ്ഷനുകൾ ഉണ്ട്. 

 

പതിനൊന്നാം ക്ലാസ്സിലെ പിസിബി വിദ്യാർത്ഥികൾ അറിയേണ്ട ചില പൊതു പ്രവേശന പരീക്ഷകൾ...

 

A. പൊതു മെഡിക്കൽ പ്രവേശന പരീക്ഷകൾ:നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) - ഇന്ത്യയിലെ ബിരുദ മെഡിക്കൽ (എംബിബിഎസ്), ഡെന്റൽ (ബിഡിഎസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്.

Representative image. Photo Credit : lakshmiprasad S/iStock

 

Representative Image. Photo Credit : Representative Image. Photo Credit: Rawpixel/Istock

B. ഓൾ ഇന്ത്യ ഫ്രീ വെറ്റിനറി ടെസ്റ്റ്: ഇന്ത്യയിലുടനീളം ഉള്ള വെറ്റിനറി കോളജുകളിലെ ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ്

   

C. ഫാർമസി പ്രവേശന പരീക്ഷകൾ: ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GPAT) - ഇന്ത്യയിലെ ബിരുദ ഫാർമസി കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന്. സംസ്ഥാനതല ഫാർമസി പ്രവേശന പരീക്ഷകൾ - ബിരുദ തലത്തിൽ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി വിവിധ സംസ്ഥാനങ്ങൾ നടത്തുന്നതാണ്.

 

 D. നഴ്സിങ് പ്രവേശനം: എയിംസ് നഴ്സിങ്, ജിപ്മർ നഴ്സിങ്, ഇന്ത്യൻ ആർമി ബിഎസ്സ്സി നഴ്സിങ്, ആoഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് നഴ്സിങ്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, സംസ്ഥാനതല പ്രവേശന പരീക്ഷകൾ തുടങ്ങിയവ നഴ്സിങ് പഠിക്കാൻ താൽപര്യം ഉള്ള കുട്ടികൾക്ക് എഴുതാവുന്നതാണ്.

Read Also : ഹോം സയൻസ് പഠിച്ചാൽ നഴ്സിങ്ങിന് പോകാൻ പറ്റുമോ?

E. കാർഷിക പ്രവേശന പരീക്ഷകൾ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (AIEEA) - അഗ്രികൾച്ചറൽ സയൻസസിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്.

 

F. എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷകൾ: TERI യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ - TERI യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്ന വിവിധ പരിസ്ഥിതി ശാസ്ത്രത്തിലേക്കും സുസ്ഥിര വികസന പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന്.

 

G. കീം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ എൻട്രൻസ് എക്സാമിനേഷൻ എഴുതുന്നത് വഴി എംബിബിഎസ്, ബി ഡി എസ്, ബി എച്ച് എം എസ്, ബി എ എം എസ്, ബി യു എം എസ്, ബി എസ് എം എസ്, അഗ്രികൾച്ചർ, ഫോറസ്റ്ററി, വെറ്റിനറി, ഫിഷറീസ് കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാവുന്നതാണ്. മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിന്  നീറ്റ് യുജി യോഗ്യത നേടണം.

 

H. പ്ലസ് ടു ബയോളജി കഴിഞ്ഞ് പാരാമെഡിക്കൽ കോഴ്സുകൾക്ക് ചേരാം. നഴ്സിങ്ങിന് പുറമെ എം എൽ ടി, പെർഫ്യൂഷൻ ടെക്നോളജി, ഫിസിയോതെറാപ്പി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ഒപ്റ്റോമെട്രി, ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷനൽ തെറാപ്പി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി തുടങ്ങിയ ബി എസ് സി കോഴ്സുകളും ചെയ്യാം. കേരളത്തിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ മുഖ്യമായും കേന്ദ്രീകൃത അലോട്ട്മെൻറ് രീതിയിൽ എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ നൽകുന്നത്.

 

 9) സ്കോളർഷിപ്പുകൾ:  ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കിഷോർ വൈജ്ഞാനിക പ്രോത്സാഹന യോജന (KVPY), ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർ സ്കോളർഷിപ്പ്, ഡിപ്പാർട്ട്മെൻറ് ഓഫ് ബയോ ടെക്നോളജിയുടെ DBT സ്കോളർഷിപ്പ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ് സ്കോളർഷിപ്പ് ഫോർ ഹയർ സ്റ്റഡീസ് ഇൻ ബയോളജി ഡിസിപ്ലിൻസ് തുടങ്ങിയ സ്കോളർഷിപ്പുകളെ പറ്റി പ്ലസ് ടു ബയോളജി ഗ്രേഡ് എടുത്ത് പഠിക്കുന്ന കുട്ടികൾ അറിയാനും എഴുതാനും ശ്രമിക്കേണ്ടതാണ്.

 

 10) സർട്ടിഫിക്കേഷന്‍സ്: ജീവശാസ്ത്രം പഠിക്കുന്ന കുട്ടികൾ ആ വിഷയവുമായി ബന്ധപ്പെട്ട നൂതന സബ്ജക്ടുകളുടെയും, ടെക്നോളജികളുടെയും സർട്ടിഫിക്കേഷന്‍സ് ഓൺലൈനായി എടുക്കാനും ശ്രമിക്കേണ്ടതാണ്. കോഴ്സേറ, എഡക്സ്, ഉദമി പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

 

ഗണിത ശാസ്ത്രത്തിലെ പോരായ്മയെ സയൻസ് വിഷയങ്ങളിലെ ദൗർബല്യം ആയി സ്വയം ചിത്രീകരിക്കരുത്.  ഓർക്കുക, ജീവശാസ്ത്രം പഠിക്കുന്നതിന് യാഥാർഥ്യബോധവും സജീവമായ ഇടപെടലും സ്ഥിരമായ പരിശ്രമവും ആവശ്യമാണ്. ബയോളജി നേതൃത്വം നൽകുന്ന സയൻസ് വിഷയങ്ങളിൽ ഉള്ള താൽപര്യവും അറിയാനുള്ള ഗ്രാഹ്യവുമാണ്  പ്ലസ് ടു കഴിഞ്ഞ് ആ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷകൾ വിജയിക്കാനും ഉന്നതമായ കരിയറിൽ  നിങ്ങൾക്ക് എത്തിച്ചേരാനുള്ള ആദ്യപടി.

 

Content Summary : Mentor Spark - Column- Dr.Ajithsankar talks about Which stream to take if weak in maths?

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപ്പറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)