പ്ലസ്ടു കഴിഞ്ഞോ? കോഴ്സുകൾ തിരഞ്ഞെടുക്കാം 8 കാര്യങ്ങൾ ശ്രദ്ധിച്ച്

HIGHLIGHTS
  • സ്ഥാപനത്തിന്റെ വൈവിധ്യവും ഇൻക്ലൂഷനും പരിഗണിക്കേണ്ടതാണ്.
  • സ്ഥിരമായ കരിയർ ഗൈഡൻസ് സേവനങ്ങളുടെ ലഭ്യത ക്യാംപസിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.
after-plus-two
Representative Image. Photo Credit : michaeljung/iStock
SHARE

സിബിഎസ്‌ഇ പ്ലസ്ടു ഫലം വന്നു. കോംപറ്റേറ്റീവ് എൻട്രൻസ് എക്സാമിനേഷൻ ഓരോന്നായി കഴിയുന്നു. കോഴ്സും കോളജും ഒക്കെ തിരഞ്ഞെടുക്കേണ്ട സമയമായി. ഉന്നത വിദ്യാഭ്യാസത്തിന് തീർച്ചയായും നാം കോഴ്സുകളുടെ ഗുണനിലവാരത്തെപ്പറ്റി ചിന്തിക്കും. എന്നാൽ അതിനൊപ്പം കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഗുണനിലവാരം കൂടി വിലയിരുത്തിയതിനുശേഷം ആവണം അവസാന തീരുമാനമെടുക്കേണ്ടത്.

Read Also : ഹോം സയൻസ് പഠിച്ചാൽ നഴ്സിങ്ങിന് പോകാൻ പറ്റുമോ

‘‘നീ വാ, നമുക്ക് ആ കോളജിൽ ചേരാം, പൊളിക്കാം’’ എന്ന് ഒരു സുഹൃത്ത് പറഞ്ഞാൽ ആ സുഹൃത്തിന്റെ സ്നേഹ വാക്കുകൾക്ക് വില കൊടുക്കുന്നതിനൊപ്പം ആ കോഴ്സിന് ചേരാനുള്ള തീരുമാനം ശരിയാണോ എന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണം.

തെറ്റായ കോഴ്സ്, കോളജ് ഇവ തിരഞ്ഞെടുത്തുവെന്നോർത്ത് പിന്നീടു ദുഖിക്കാതിരിക്കാൻ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കാം. 

1) അക്രെഡിറ്റേഷനും അക്കാദമിക്ക് നിലവാരവും

1364946137
Representative image. Photo Credit : Dilok Klaisataporn/istock

യുജിസി (നാക്), എഐസിടിഇ (എൻബിഎ) എന്നിങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനു മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡികളുടെ അംഗീകാരം ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. അക്രഡിറ്റേഷനൊപ്പം നിങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉള്ള കോളജുകളുടെയും സർവകലാശാലകളുടെയും നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (എൻഐആർഎഫ്) അനുസരിച്ചുള്ള റേറ്റിങ് കൂടി പരിശോധിക്കുക. ഉദാ: നമ്മുടെ രാജ്യത്ത് എൻബിഎ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽനിന്ന് ഡിഗ്രി നേടി കുവൈത്തിൽ ജോലി ചെയ്യുന്ന ആയിരത്തോളം ഇന്ത്യക്കാരുടെ വർക്കിങ് വീസ പുതുക്കേണ്ടന്ന കുവൈത്ത് മന്ത്രാലയത്തിന്റെ തീരുമാനം നമുക്കു മുന്നറിയിപ്പാണ്.

2) സ്ഥാപനത്തിന്റെ വലുപ്പവും അന്തരീക്ഷവും

1177184973
Representative image. Photo Credit : Blue Planet Studio/istock

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഗണിക്കുമ്പോൾ, ചെറുതും പരസ്പരം അടുപ്പമുള്ളതുമായ പഠന അന്തരീക്ഷമാണോ വലുതും വൈവിധ്യമാർന്നതുമായ അന്തരീക്ഷമാണോ തിരഞ്ഞെടുക്കേണ്ടത് എന്നുള്ളത് നിങ്ങളുടെ ചോയ്സ് ആണ്. ചെറിയ കോളജുകളും സർവകലാശാലകളും പലപ്പോഴും കൂടുതൽ വ്യക്തിഗത ശ്രദ്ധയും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ വലിയ സ്ഥാപനങ്ങൾ നെറ്റ് വർക്കിങ്ങിനും  മൾട്ടി ഡിസിപ്ലിനറി പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകിയേക്കാം.

3) സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലവും പ്രത്യേകതകളും

സ്ഥാപനം എവിടെയാണ് എന്നതു വളരെ പ്രധാനമാണ്. പ്രദേശത്തിന്റെ കാലാവസ്ഥ, വീട്ടിൽ നിന്നുള്ള ദൂരം, ഹോസ്റ്റലുകളുടെ ലഭ്യത, ഹോസ്റ്റലും ക്യാംപസും തമ്മിലുള്ള ദൂരം, ഹോസ്റ്റൽ ഭക്ഷണം, ഷോപ്പിങ് സൗകര്യങ്ങൾ, സാംസ്കാരിക അന്തരീക്ഷം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, ഗതാഗത സൗകര്യം എന്നിവ പരിഗണിക്കണം.

4): ക്യാംപസ് ആക്ടിവിറ്റീസ്

1347120343
Representative image. Photo Credit : ViewApart/istock

വിദ്യാർഥി സംഘടനകൾ, ക്യാംപസ് ഇവന്റുകൾ, ആർട്സ് ആൻഡ് സ്പോർട്സ് പ്രോഗ്രാമുകൾ, പങ്കാളിത്തത്തിനുള്ള മറ്റ് അവസരങ്ങൾ എന്നിവയും മൊത്തത്തിലുള്ള കോളജ് അനുഭവത്തിന്റെ സാധ്യതയും പരിഗണിക്കണം.

5) റിസർച്ച് ആൻഡ് സ്കോളർഷിപ്പ്

904826072
Representative image. Photo Credit : GaudiLab/istock

റിസർച്ച് സെന്റർ, പ്രോജക്ടുകൾ ഗൈഡ് ചെയ്യാനുള്ള സീനിയർ ഫാക്കൽറ്റികളുടെ ലഭ്യത, വിദേശ സർവകലാശാലകളുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, സ്കോളർഷിപ്പുകളുടെയും ഗ്രാന്റുകളുടെയും സാധ്യത എന്നിവയും പരിശോധിക്കണം.

6) കരിയർ സേവനങ്ങൾ, പ്ലേസ്മെന്റ്

സ്ഥിരമായ കരിയർ ഗൈഡൻസ് സേവനങ്ങളുടെ ലഭ്യത ക്യാംപസിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ഇന്റേൺഷിപ്പ്‌, കരിയർ ഫെയറുകൾ, ക്യാംപസ് - ഇൻഡസ്ട്രി നെറ്റ്‌വർക്ക് പ്രോഗ്രാം എന്നിവ സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്. ക്യാംപസ് റിക്രൂട്ട്മെന്റ്, അവയിൽ പങ്കെടുത്ത തൊഴിൽ സ്ഥാപനങ്ങളുടെ നിലവാരം,പ്ലേസ്മെന്റ് നമ്പേഴ്സ്, നൽകിയ ഓഫറിലെ ജോലിയുടെ പ്രാമുഖ്യം, ജോബ് ടൈറ്റിൽ, വാർഷിക ശമ്പളം എന്നിവയും പരിശോധിക്കേണ്ടതാണ്. റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങളുടെ ജനപ്രീതിയും ഓഫർ ചെയ്യുന്ന ശമ്പളത്തിന്റെ  മൂല്യവും കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു.

7) പൂർവ വിദ്യാർഥി നെറ്റ്‌വർക്ക്

1151567114
Representative image. Photo Credit : Lacheev/istock

സ്ഥാപനത്തിന്റെ പൂർവവിദ്യാർഥി ശൃംഖല, അവരുടെ സജീവവും പ്രായോഗികവുമായ ഇടപെടലുകൾ എന്നിവയും ഒരു സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് മുൻപ് നോക്കേണ്ടതാണ്. ഒരു കോളജ് തിരഞ്ഞെടുക്കുന്നതിനു മുൻപ് അവിടുത്തെ പൂർവ വിദ്യാർഥികളുമായി സംസാരിക്കുന്നതും അഭിപ്രായം തേടുന്നതും ഉചിതമായ തീരുമാനം എടുക്കാൻ പലപ്പോഴും സഹായിക്കും. 

8) വൈവിധ്യം

സ്ഥാപനത്തിന്റെ വൈവിധ്യവും ഇൻക്ലൂഷനും പരിഗണിക്കേണ്ടതാണ്. വിദ്യാർഥി സംഘടനകളുടെയും അധ്യാപകരുടെയും കാഴ്ചപ്പാടുകൾ, സ്ഥാപന മാനേജ്മെന്റിന്റെ വിഷൻ, സാംസ്കാരികവും സാമൂഹികവുമായ പ്രത്യേകതകൾ, ലിംഗസമത്വം, സംവേദന സാധ്യതകൾ, ചിട്ടകളും രീതികളും എന്നിവയും പഠനത്തിനായി ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

Read Also : എംബിഎ കോഴ്സിനെക്കുറിച്ച് അറിയാം വിശദമായി

പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ഒരു കോളജോ ഉന്നത വിദ്യാഭ്യാസ സ്ഥാപനമോ തിരഞ്ഞെടുക്കാറുണ്ട്. പിന്നീട് അമളി തിരിച്ചറിഞ്ഞ് കോഴ്സ് പൂർത്തിയാക്കാതെ ഉപേക്ഷിക്കാറുമുണ്ട്. ഒരു കോളജോ സർവകലാശാലയോ തിരഞ്ഞെടുക്കുമ്പോൾ പ്രധാനപ്പെട്ട ഈ 8 ഘടകങ്ങളും പരിഗണിക്കുക ഇത് നിങ്ങളുടെ ഭാവിയെ നിർണയിക്കുന്ന ഒരു സുപ്രധാന തീരുമാനം ആണെന്ന് ഓർക്കുക. അതിനാൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് കോഴ്സിനോടൊപ്പം ഈ സാധ്യതകളഉം ഉള്ള സ്ഥാപനങ്ങളെപ്പറ്റി വിശദമായി പഠിക്കാനും വിശകലനം ചെയ്യാനും സമയമെടുക്കുക.

(മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ് ലേഖകൻ)

Content Summary : Mentor Spark  - Column Dr. Ajithsankar talks about how to choose colleges and courses after plus two

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA