ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫയൽ ചെയ്തത് 66400 പേറ്റന്റുകളാണ്. മികവേറിയ ഒരാശയത്തിനോ കണ്ടുപിടിത്തത്തിനോ സംരക്ഷണം നൽകാൻ ബൗദ്ധികസ്വത്തവകാശം വേണം. ഇതുസംബന്ധിച്ച മേഖലയിൽ ജോലിചെയ്യുന്നവരാണ് ഐപിആർ (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) പ്രഫഷനലുകൾ. പേറ്റന്റുകൾ, ട്രേഡ്മാർക്ക്, കോപ്പിറൈറ്റ് എന്നിവയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫയൽ ചെയ്തത് 66400 പേറ്റന്റുകളാണ്.  മികവേറിയ ഒരാശയത്തിനോ കണ്ടുപിടിത്തത്തിനോ സംരക്ഷണം നൽകാൻ ബൗദ്ധികസ്വത്തവകാശം വേണം. ഇതുസംബന്ധിച്ച മേഖലയിൽ ജോലിചെയ്യുന്നവരാണ് ഐപിആർ (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) പ്രഫഷനലുകൾ. പേറ്റന്റുകൾ, ട്രേഡ്മാർക്ക്, കോപ്പിറൈറ്റ് എന്നിവയാണു ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാനുള്ള സംവിധാനങ്ങളിൽ പ്രധാനം. 

Read Also : പിഎച്ച്‌ഡിയുണ്ടോ സഖാവേ, ഒരു റീൽസ് എടുക്കാൻ

ADVERTISEMENT

കലാകാരനോ എ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഴുത്തുകാരനോ തന്റെ സൃഷ്ടിയുടെ കോപ്പിറൈറ്റ് എടുക്കാം. ശാസ്ത്രജ്ഞനു തന്റെ കണ്ടുപിടിത്ത ത്തിനു പേറ്റന്റ് എടുക്കാം. ഇതിനവരെ സഹായിക്കുകയാണ് ഐപിആർ പ്രഫഷനലിന്റെ കടമ.എൻജിനീയറിങ്, മെഡിക്കൽ, നിയമ, ശാസ്ത്ര മേഖലകളിലുള്ളവർക്കൊക്കെ ഐപിആർ പ്രഫഷനലാകാം. ഇന്നു ബൗദ്ധികസ്വത്തു രംഗത്ത് ഏറ്റവും സാധ്യതയുള്ളതു പേറ്റന്റുകളിലാണ്. ആദ്യഘട്ടമായി, തന്നിരിക്കുന്ന ഉൽപന്നമോ കണ്ടുപിടിത്തമോ മുൻപേയുണ്ടായിട്ടുണ്ടോ എന്നു നോക്കണം. അതിനായി അതിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കണം. ഇതിനു ശാസ്ത്ര, സാങ്കേതികവിദ്യാ പരിജ്ഞാനം സഹായിക്കുമെന്നതിനാൽ ഈ മേഖലകളിലുള്ളവർക്കു വൻ അവസരങ്ങളാണുള്ളത്. 

അനലിസ്റ്റായി തുടങ്ങി സീനിയർ അനലിസ്റ്റും മാനേജ്മെന്റ് തല പദവികൾ വരെയെത്താനും കഴിയും. ഐഐടി ഖരഗ്പുരിലെ രാജീവ് ഗാന്ധി സ്‌കൂൾ ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോയ്ക്കു കീഴിൽ ബൗദ്ധികസ്വത്തു നിയമത്തിൽ എൽഎൽബി കോഴ്‌സുകളുണ്ട്. എൻജിനീയറിങ്ങിലോ മെഡിസിനിലോ ബിരുദം, ശാസ്ത്രത്തിലോ ഫാർമസിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണു യോഗ്യത. മികച്ച പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇംഗ്ലിഷ് പരിജ്ഞാനം, ലോജിക്കൽ റീസണിങ്, ഗണിതത്തിലുള്ള കഴിവ്, അടിസ്ഥാന ശാസ്ത്രം, നിയമനൈപുണ്യം, ഉപന്യാസം എന്നിവയുൾപ്പെടുന്നതാകും എഴുത്തുപരീക്ഷ.

Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി ലഭിക്കണോ?

ADVERTISEMENT

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലും ഐപിആർ പഠനത്തിന് അവസരമുണ്ട്. ഇന്റർ‌ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി സ്റ്റഡീസിന്റെ കീഴിലാണു കോഴ്സുകൾ. നിയമം, ഇക്കണോമിക്സ്, ചരിത്രം, ശാസ്ത്രം, എൻജിനീയറിങ് എന്നിവ പഠിച്ചവർക്ക് പിഎച്ച്ഡി പഠനസൗകര്യമുണ്ട്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി, എൽഎൽഎംഎന്നിവയുമുണ്ട്.

നൽസാർ സർവകലാശാല, ഹൈദരാബാദ്,അക്കാദമി ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി സ്റ്റഡീസ്, മുംബൈ,ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാല പേറ്റന്റ് ഇൻഫർമേഷൻ സിസ്റ്റം, നാഗ്പുർ,നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി മാനേജ്‌മെന്റ്, നാഗ്പുർ എന്നിവിടങ്ങളിലും ഐപിആർ പഠനമാകാം.

Read Also : പഠനത്തിൽ സമർഥരാണോ?; സാമ്പത്തികശേഷി പ്രശ്നമല്ല

ADVERTISEMENT

ഐടി, ഔട്ട്സോഴ്സിങ് മേഖലകളിലും ഐപിആർ പ്രഫഷനലുകൾക്കു സാധ്യതകളുണ്ട്. പുതിയ ഐടി ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമ്പോൾ പേറ്റന്റ് എടുക്കേണ്ടതുണ്ട്. പല വിദേശസ്ഥാപനങ്ങളും ഇന്ന് തങ്ങളുടെ ഐപിആർ ജോലികൾ ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുണ്ടെന്നതും ഈ മേഖലയിലെ സാധ്യതകൾ വ്യക്തമാക്കുന്നു.

Content Summary : Discover the Growing Demand for Intellectual Property Rights Professionals in India