പിഎച്ച്‌ഡിയുണ്ടോ സഖാവേ, ഒരു റീൽസ് എടുക്കാൻ?

HIGHLIGHTS
  • ‘റിസർച് എക്സിബിഷൻ എക്സ്പ്രസ്ഡ് ബൈ ലെൻസ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘റീൽസ്’.
phd-reels
Representative image. Photo Credit : Xavier Lorenzo/iStock
SHARE

നമ്മുടെ ഗവേഷണപ്രബന്ധങ്ങൾ എത്രത്തോളം ജനങ്ങളിലേക്കെത്തുന്നുണ്ട് ? ജനങ്ങളുമായി അവർക്കു മനസ്സി ലാകുന്ന ഭാഷയിൽ ആശയവിനിമയം നടത്താൻ ഗവേഷകർക്കു കഴി‍ഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഗവേഷണ വിദ്യാർഥികൾ ഇനിയെങ്കിലും ആ വഴിക്കു ചിന്തിച്ചുതുടങ്ങണമെന്നു വ്യക്തമാക്കുന്നതാണ് ഐഐടി ഹൈദരാബാദ് പ്രഖ്യാപിച്ച പുതിയ മത്സരം റീൽസ്. ‘റിസർച് എക്സിബിഷൻ എക്സ്പ്രസ്ഡ് ബൈ ലെൻസ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘റീൽസ്’. 

Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി ലഭിക്കണോ?...

ഇൻസ്റ്റഗ്രാം റീലുകളും മറ്റു സമൂഹമാധ്യമ വിഡിയോകളും ആശയവിനിമയ ഉപാധികളാകുന്ന കാലത്ത് തങ്ങളുടെ ഗവേഷണ വിദ്യാർഥികളുടെ ഈ രംഗത്തെ കഴിവ് പരിശോധിക്കുകയാണ് ഐഐടി ഹൈദരാബാദ്. വിദ്യാർഥികൾ സ്വന്തം ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ  തയാറാക്കണം. മറ്റു ക്യാംപസുകളും ഈ വഴിക്കു ചിന്തിച്ചുതുടങ്ങിയാൽ നമ്മുടെ ഗവേഷണരംഗം അക്കാദമിക ജാഡകളില്ലാതെ ജനകീയമാകും, ഉറപ്പ്. 

Content Summary : IIT Hyderabad Introduces 'Reels' Competition to Bridge Gap Between Research and the Masses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS