വർക് പ്ലെയ്സ് അഥവാ ജോലിസ്ഥലത്തെ അന്തരീക്ഷം എന്നും ഒരുപോലെയല്ല; നിരന്തരം മാറിക്കൊണ്ടിരിക്കും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽപ്പോലും മാറ്റം സംഭവിക്കാം. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ കോവിഡ് കാലത്തുൾപ്പെടെ ഉണ്ടായതിന് സമകാലിക ലോകം സാക്ഷിയാണ്. അനുകൂലമായും പ്രതികൂലമായു മുണ്ടായ ത്വരിത

വർക് പ്ലെയ്സ് അഥവാ ജോലിസ്ഥലത്തെ അന്തരീക്ഷം എന്നും ഒരുപോലെയല്ല; നിരന്തരം മാറിക്കൊണ്ടിരിക്കും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽപ്പോലും മാറ്റം സംഭവിക്കാം. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ കോവിഡ് കാലത്തുൾപ്പെടെ ഉണ്ടായതിന് സമകാലിക ലോകം സാക്ഷിയാണ്. അനുകൂലമായും പ്രതികൂലമായു മുണ്ടായ ത്വരിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക് പ്ലെയ്സ് അഥവാ ജോലിസ്ഥലത്തെ അന്തരീക്ഷം എന്നും ഒരുപോലെയല്ല; നിരന്തരം മാറിക്കൊണ്ടിരിക്കും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽപ്പോലും മാറ്റം സംഭവിക്കാം. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ കോവിഡ് കാലത്തുൾപ്പെടെ ഉണ്ടായതിന് സമകാലിക ലോകം സാക്ഷിയാണ്. അനുകൂലമായും പ്രതികൂലമായു മുണ്ടായ ത്വരിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക് പ്ലെയ്സ് അഥവാ ജോലിസ്ഥലത്തെ അന്തരീക്ഷം എന്നും ഒരുപോലെയല്ല; നിരന്തരം മാറിക്കൊണ്ടിരിക്കും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽപ്പോലും മാറ്റം സംഭവിക്കാം. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ കോവിഡ് കാലത്തുൾപ്പെടെ ഉണ്ടായതിന് സമകാലിക ലോകം സാക്ഷിയാണ്. അനുകൂലമായും പ്രതികൂലമായു മുണ്ടായ ത്വരിത ഗതിയിലുള്ള മാറ്റങ്ങളായിരുന്നു പലതും. എന്നാൽ, കോവിഡ് കാലം മാത്രമല്ല മാറ്റങ്ങളുടെ കാലം. എന്നും എവിടെയും എപ്പോഴും അതു സംഭവിക്കാം. 

Readalso : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാൻ പഠിക്കാം

ADVERTISEMENT

കഴിഞ്ഞ കാലങ്ങളിൽ സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ച പ്രചാരണം പൂർണമായി പരാജയപ്പെടാം. എല്ലാക്കാര്യ ത്തിനും എപ്പോഴും ആശ്രയിക്കുന്ന സഹപ്രവർത്തകൻ അവധി എടുക്കാം. ചെറുതും വലുതുമായ എത്രയെത്ര മാറ്റങ്ങൾ. ഇതിനിടെ സോഫ്റ്റ്‌വെയർ, ഇരിക്കുന്ന കസേര ഉൾപ്പെടെ ഏതു രൂപത്തിലും തരത്തിലും മാറ്റങ്ങളുണ്ടാകാം. മാറ്റങ്ങളെ നമുക്ക് നിയന്ത്രിക്കാനാകില്ല. പകരം സ്വയം നിയന്ത്രിക്കുക. മാറ്റങ്ങളോടുള്ള പ്രതികരണത്തെയും സമീപനത്തെയും നിയന്ത്രിക്കുക. മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് മുൻനിരയിലെത്തുക. നിഷേധാത്മകമായി പ്രതികരിച്ച് പിന്നിലാവാതിരിക്കുക. മാറുന്ന സാഹചര്യങ്ങളോടും വെല്ലുവിളികളോടും മികച്ച രീതിയിൽ പ്രതികരിക്കുന്നതിനെ അഡാപ്റ്റബിലിറ്റി അഥവാ ഇണങ്ങിച്ചേരാനുള്ള കഴിവ് എന്നു വിശേഷിപ്പിക്കാം. എന്നാ‍ൽ, പറയുന്നത്ര ലളിതമല്ല ഈ ഇണങ്ങിച്ചേരൽ. പുതിയ സ്വപ്നങ്ങൾ കണ്ടും ലക്ഷ്യങ്ങൾ പുനഃക്രമീകരിച്ചും മാറിക്കൊണ്ടിരിക്കുന്നവർക്ക് വിജയം അസാധ്യമല്ല. എന്നാൽ, ഇതിനു പുതിയ കഴിവുകൾ ആർജിക്കണം. പുതിയ റോളിലേക്കു മാറണം.  പഴഞ്ചൻ ചിന്താഗതിയോട് വിടപറയണം. 

ഇണങ്ങിച്ചേരാനുള്ള കഴിവിനെ പ്രധാനമായും മൂന്നായി തിരിക്കാം. 

1. മാറിച്ചിന്തിക്കാനുള്ള കഴിവ് 
മാറുന്ന സാഹചര്യത്തിനനുസരിച്ച് ചിന്തിക്കാനുള്ള കഴിവാണ് കോഗ്നിറ്റീവ് അഡാപ്റ്റബിലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിന്തിക്കുന്നതു കൊണ്ടു മാത്രം ശരിയായ തീരുമാനത്തിലെത്തി എന്ന് അർഥമില്ല. എന്നാൽ ശരിയായ തീരുമാനത്തിലേക്കുള്ള വഴി തെളിഞ്ഞുകിട്ടി എന്ന് ആശ്വസിക്കാം. 

2. വൈകാരിക ശേഷി 
എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും പ്രതികരിക്കുന്നതും വ്യത്യസ്തമായാണ്. ഈ വ്യത്യാസം അംഗീകരിക്കാനുള്ള കഴിവാണ് വൈകാരിക ശേഷി. വ്യത്യസ്തമായ അഭിപ്രായങ്ങൾ പുലർത്തുന്നവരെയും അംഗീകരിക്കുകയും അവർക്കൊപ്പം സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നതാണ് വിജയത്തിലേക്കും സന്തോഷ ത്തിലേക്കും സമാധാനത്തിലേക്കുമുള്ള വഴി. 

ADVERTISEMENT

3. വ്യക്തിപരമായ കഴിവ്
സാഹചര്യം മാറുമ്പോൾ അതു തിരിച്ചറിയാനുള്ള കഴിവാണ് വ്യക്തിയെ അതിജീവനത്തിന് പ്രാപ്തനാക്കുന്നത്. ശുഭാപ്തിവിശ്വാസത്തോടെയാണ് ഓരോ പ്രവൃത്തിയും ഏറ്റെടുക്കേണ്ടത്. എന്നാൽ പ്രായോഗിക വെല്ലുവിളികളെ ക്കുറിച്ച് വ്യക്തമായ ധാരണ വേണം. വിജയിക്കാനുള്ള ആഗ്രഹവും ആത്മവിശ്വാസവും കൂടിയുണ്ടെങ്കിൽ ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരാൻ കഴിയും. 

Read Also : തിരക്കും മിടുക്കുമുള്ള ഗ്രാഫിക് ഡിസൈനറാകണോ?; 11 കാര്യങ്ങൾ അറിയണം

വിദ്യാഭ്യാസ യോഗ്യത പോലെ വ്യക്തി വിവര രേഖയിൽ എഴുതിക്കാണിക്കാവുന്നതല്ല അഡാപ്റ്റബിലിറ്റി. എന്നാൽ സ്ഥാനക്കയറ്റത്തിനോ പുതിയ പ്രോജക്ടിന്റെ നേതൃത്വത്തിനോ പരിഗണിക്കുമ്പോൾ മേലുദ്യോഗസ്ഥർ ജീവനക്കാരിൽ തിരയുന്ന പ്രധാന ഗുണം അഡാപ്റ്റബിലിറ്റിയാണ്. വെല്ലുവിളികൾ ഒരിക്കൽ മാത്രമുള്ളതല്ല. അവ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. ഓരോ വെല്ലുവിളിയെയും സമർഥമായി നേരിടുന്നതോടെ ഒന്നും അസാധ്യമല്ലെന്നും പ്രതിരോധ ശേഷി ആവശ്യത്തിനുണ്ടെന്നും മനസ്സിലാകും. 

പ്രയോജനം 
വിഷമഘട്ടങ്ങളിൽ തളരുകയും നിരാശനാകുകയും ചെയ്യുന്നതിനു പകരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന വ്യക്തി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നു. ഏതു ഘട്ടത്തിലും ആശ്രയി ക്കാവുന്ന വ്യക്തി എന്ന പരിവേഷം ചെറിയ കാര്യമല്ല, ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ ഏതു വിഷമ ഘട്ടത്തെയും നേരിടാനുള്ള കഴിവ് കൂടിയാണ് ആർജിക്കുന്നത്. ഇതു ജോലിസ്ഥലത്തു മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഗുണകരമാണ്. 

ADVERTISEMENT

അഡാപ്റ്റബിലിറ്റി നേടുന്നതോടെ ടീമിനെ നയിക്കാനുള്ള ശേഷി കൂടിയാണ് നേടുന്നത്. വ്യത്യസ്തരാണെങ്കിലും ഓരോ വ്യക്തിയെയും അംഗീകരിച്ചും ആദരിച്ചും അവരുടെ ബഹുമാനം നേടിയെടുക്കാനും കഴിയുന്നു. ഇതോടെ ആശയ വിനിമയ ശേഷിയും കൂടുന്നു. ആലോചിച്ചും ദുഃഖിച്ചും സമയം കളയാതിരിക്കുന്നതോടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നു. ഇതു സ്ഥാപനത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നു. 

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നതിലൂടെ അഡാപ്റ്റബിലിറ്റി നേടാം. ഇതു ജോലി ലഭിക്കുന്നതിനു മുമ്പു തന്നെ തുടങ്ങാവുന്നതാണ്. പരിഹരിക്കാനുള്ള പ്രശ്നം തിരിച്ചറിയുകയും മനസ്സിലാ ക്കുകയുമാണ് ആദ്യത്തെ ചുവട്. പല പരിഹാരങ്ങളെക്കുറിച്ചു ചിന്തിക്കുക. ഏറ്റവും മികച്ച പരിഹാരം കണ്ടെത്തുക. അതിൽ ഉറച്ചുനിൽക്കുക എന്നിങ്ങനെ നാലു ചുവടുകളിലൂടെ പ്രശ്ന പരിഹാരത്തിനുള്ള കഴിവ് വളർത്തിയെടുക്കാം. 

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

മാറ്റം മാത്രമാണ് സ്ഥിരമായിട്ടുള്ളതെന്നും ബാക്കിയുള്ളതെല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നതും പഴയതും എന്നാൽ എന്നാൽ പുതിയതുമായ ആശയമാണ്. ഏതു ഘട്ടത്തിലും ഏതു മാറ്റത്തെയും സ്വീകരിക്കാൻ തയാറായിരിക്കണം. ചിലപ്പോൾ കുറഞ്ഞ കാലത്തിനിടെ ഒട്ടേറെ സ്ഥലംമാറ്റം ഉൾപ്പെടെ നേരിടേണ്ടിവരാം. ഒരു പ്രോജക്ട് ചെയ്തുകൊണ്ടിരിക്കെത്തന്നെ പുതിയ പ്രോജക്ടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരാം. ഈ ഘട്ടങ്ങളിലൊക്കെ കൂട്ടായി ചർച്ച നടത്തിയും മേലധികാരിയുടെ ഉൾപ്പെടെ അഭിപ്രായം സ്വീകരിച്ചും ഏറ്റവും യുക്തമായ പരിഹാരം കണ്ടെത്തണം. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

മനസ്സിന്റെ വാതിലുകളും ജനാലകളും തുറന്നുവയ്ക്കുന്ന വ്യക്തിക്കു മാത്രമേ മാറ്റങ്ങളെ ഉൾക്കൊള്ളാനാകൂ. തന്നെക്കുറിച്ചുതന്നെയുള്ള ഉയർന്ന ബോധം അഥവാ ഈഗോ ഏതു ജോലിയിൽ മുന്നേറുന്നതിനും തടസ്സമാണ്. ഈഗോ ഉപേക്ഷിക്കുന്നതോടെ സഹപ്രവർത്തകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തുറന്ന മനസ്സോടെ ഉൾക്കൊള്ളാൻ കഴിയും. ഇത് ജോലി സ്ഥലത്തെ അന്തരീക്ഷവും മെച്ചപ്പെടുത്തും.

കോളജിലോ യൂണിവേഴ്സിറ്റിയിലോ അഡാപ്റ്റബിലിറ്റി പഠിക്കാനോ സർട്ടിഫിക്കറ്റ് നേടാനോ കഴിയില്ല. ഒരാൾക്കോ രണ്ടാൾക്കോ ആയി ഇതു പഠിപ്പിക്കാനുമാവില്ല. സ്വയം ആർജിക്കേണ്ടതും എന്നാൽ ഏതു ജോലിയിലും ഏറ്റവും അത്യാവശ്യം വേണ്ടതുമായ പ്രഫഷനൽ ക്വാളിഫിക്കേഷനാണിത്. വിജയിച്ച ഏതൊരു വ്യക്തിയും അഡാപ്റ്റബിലിറ്റി എന്ന ഗുണം ആർജിച്ചവരായിരിക്കും. പരാജയപ്പെട്ടവർക്കു പറയാൻ, ചൂണ്ടിക്കാണിക്കാൻ വീഴ്ചകളുടെ ഒരു നിര തന്നെ ഉണ്ടായിരിക്കും. അവയിൽ ഒന്നായി ഇണങ്ങിച്ചേരാൻ കഴിയാതിരുന്നതും ഉണ്ടാകാം. 

Content Summary : Conquer the Changing Workplace: Mastering Adaptability for Success in Any Scenario