Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഇഇ അഡ്വാൻസ്ഡ് നേടാൻ 5 ടിപ്സ്

534923751

ജെഇഇ മെയിൻസ് കഴിഞ്ഞു, ഇനി വരുന്നത് കൂടുതൽ കടുപ്പമുള്ള അഡ്വാൻസ്ഡ്. ഇതാ, മുൻവർഷ വിജയികൾ അവലംബിച്ച ചില ടിപ്സ്:

1. എന്നും മോക്ക് ടെസ്റ്റ്: ദിവസവും ഒരു മോക്ക് ടെസ്റ്റ് എങ്കിലും എഴുതണം. അഡ്വാൻസ്ഡ് പരീക്ഷ ഓൺലൈനിലായതിനാൽ മെയിൻസ് ഓഫ്‌ലൈനിൽ എഴുതിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കള്ളം കാട്ടേണ്ട, യഥാർഥ പരീക്ഷയുടെ ചൂടോടെതന്നെ എഴുതാം. ശരിയായ മൂല്യനിർണയം നടത്തി നിലവാരം വിലയിരുത്തണം.

2. റിവൈസ് റിവൈസ്: അഡ്വാൻസ്ഡ് പരീക്ഷയ്ക്കു കൃത്യം ഒരു മാസം കൂടി. റിവിഷനാകണം ഇനി പ്രധാന ലക്ഷ്യം. എത്ര തവണ ചെയ്യാമോ, അത്രയും നല്ലത്.

3. തൊടാത്തത് പഠിക്കണ്ട: ഇത്രനാളായിട്ടും തൊടാതെ വച്ചിരിക്കുന്ന പാഠഭാഗങ്ങളുണ്ടോ? ഇനി പഠിക്കാൻ മിനക്കെടേണ്ട. പഠിച്ചതു മനസ്സിൽ ഉറപ്പിക്കുക.

4. ഇഷ്ടവിഷയം ആദ്യം: പഠനത്തിലായാലും പരീക്ഷയിലായാലും ഇഷ്ടവിഷയം ആദ്യം പരിഗണിക്കണമെന്നു വിജയികൾ പറയുന്നു, ശുഭാപ്തിവിശ്വാസം കൂടുമത്രേ, സമയം കുറയ്ക്കുകയും ചെയ്യും.

5. പരീക്ഷയോട് ഇണങ്ങാം: പരീക്ഷാദിവസം നിങ്ങൾ എത്രമണിക്ക് എഴുന്നേൽക്കും, എപ്പോൾ ദിനകൃത്യങ്ങൾ നിർവഹിക്കും, എപ്പോൾ പ്രഭാതഭക്ഷണം കഴിക്കും ?....അതേ സമയക്രമം ഇനി ഒരുമാസം തുടരുക. പരീക്ഷാദിവസം പൊടുന്നനെയുള്ള മാറ്റം ഇല്ലാതാക്കാൻ ഇത് ഉപകരിക്കും.