Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്ക് അധ്യാപകൻ; ശതകോടീശ്വരൻ!

Liu Yachao

ബെയ്ജിങ് ∙ മക്കളെ കണക്കിന് പഠിപ്പിക്കാനുള്ള ചൈനയിലെ മാതാപിതാക്കളുടെ മൽസരം നിറച്ചത് കണക്ക് അധ്യാപകന്റെ കീശ.   ബെയ്ജിങ്ങിൽ പ്രവർത്തിക്കുന്ന ടാൽ എജ്യുക്കേഷൻ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലിയു യാചോയാണ് കണക്ക് പഠിപ്പിച്ച് ശതകോടീശ്വരനായത്. ബിസിനസ് മാധ്യമരംഗത്തെ പ്രമുഖരായ 'ബ്ലൂംബർഗ്' പുറത്തുവിട്ട കോടീശ്വരൻമാരുടെ പട്ടികയിലാണ് ലിയു ഇടം പിടിച്ചത്. വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങളിൽ ട്യൂഷൻ ക്ലാസുകൾ നൽകുന്ന സ്ഥാപനമാണ് ടാൽ(TAL) എജ്യുക്കേഷൻ ഗ്രൂപ്പ്. 

വിദ്യാർത്ഥികളുടെ പഠനത്തിനുവേണ്ടി ഇരുപത്തിയെട്ടു ലക്ഷത്തിൽപരം തുകയാണ് ചൈനയിലെ മാതാപിതാക്കൾ ചെലവഴിക്കുന്നത്. ഇതിൽ തന്നെ 93 % തുക സ്വകാര്യട്യൂഷനാണ്. ടാൽ ഗ്രൂപ്പിൽ കണക്ക് പഠിപ്പിക്കുന്ന അധ്യാപകനായാണു മുപ്പത്തിയാറുകാരനായ ലിയു ചേർന്നത്. 2005 ൽ മിഡിൽ സ്കൂൾ ഡിവിഷൻ ഡയറക്ടർ മേധാവിയായി. തുടർന്ന് ടീച്ചിങ് റിസർച് ഡിവിഷൻ, ടീച്ചർ ട്രെയ്നിങ് സ്കൂൾ ആൻഡ് നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചു. 

ചൈനയുടെ K-12 എജ്യുക്കേഷൻ (ഓൺലൈൻ സ്കൂൾസ്, ഭാഷാപഠനം, ടെസ്റ്റ് പ്രിപ്പറേഷൻ സർവ്വീസസ്) മാർക്കറ്റിന്റെ വിജയമായാണ് ടാൽ ഗ്രൂപ്പ് ഈ നേട്ടത്തെ കരുതുന്നത്, ഒപ്പം നേട്ടങ്ങളിലേക്ക് കുതിച്ചുയരാനുള്ള ചൈനാക്കാരുടെ ഇച്ഛാശക്തിയ്ക്കും ഗ്രൂപ്പ് ഫുൾമാർക്ക് നൽകുന്നു.

Education News>>