Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം : പെൺകുട്ടികൾ മുന്നിൽ

CBSE logo

സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 83.01 ശതമാനം വിജയം. ഉത്തർപ്രദേശ് ഗസിയാബാദ് സ്വദേശി മേഘന ശ്രീവാസ്തവയാണ് 500ൽ 499 മാർക്ക് കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത്.  രണ്ടാം സ്ഥാനത്തെത്തിയ അനുഷ്കാ ചന്ദ്രയ്ക്ക് 498 മാർക്കാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ചാഹത് ബോധരാജിനാണ് മൂന്നാം സ്ഥാനം.,497 മാർക്ക്. ഒരു മാർക്ക് വ്യത്യാസത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടതെന്നും ശ്രദ്ധേയം.

വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ,  88.31 ശതമാനമാണ്.  ആൺകുട്ടികളുടേത് 78.09 ശതമാനവും. വിജയശതമാനത്തിൽ മുന്നിട്ട് നിൽക്കുന്ന പ്രദേശങ്ങൾ തിരുവനന്തപുരം,ചെന്നൈ, ഡൽഹിയുമാണ്. 97.32 ശതമാനമാണ് തിരുവനന്തപുരം റീജിയണിലെ വിജയശതമാനം.

ടോപ് സ്കോർ ചെയ്തത് പെൺകുട്ടികൾ 

ആർട്ട് വിഭാഗത്തിൽ തിരുവനന്തപുരം വട്ടിയൂർകാവ് സരസ്വതി വിദ്യാലയത്തിലെ കസ്തൂരി ഷായാണ്  496 മാർക്കൊടെ ഒന്നാം സ്ഥാനത്തെത്തിയത്.

സയൻസ് വിഭാഗത്തിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ നന്ദാ വിനോദ് 496 മാർക്ക് നേടി.

കൊമേഴ്സ് വിഭാഗത്തിൽ കൊച്ചി, നേവി ചിൽഡ്രൻ സ്കൂളിലെ മെഹാൽ ഭട്​വാൽ 496 മാർക്ക് നേടി.

11.86 ലക്ഷം വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. 4,138 സെന്ററുകൾ ഇന്ത്യയിലും 71 സെന്ററുകൾ വിദേശത്തുമുണ്ടായിരുന്നു.

ഗൂഗിളുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ ഇത്തവണ ‘സിബിഎസ്ഇ റിസൾട്ട്സ്’, ‘സിബിഎസ്ഇ ക്ലാസ് 10 റിസൾട്ട്സ്’, സിബിഎസ്ഇ ക്ലാസ് 12 റിസൾട്ട്സ്’ എന്നീ ഷോർട്ട് കീകളിലൂടെയും ഫലം വേഗമറിയാൻ സാധിക്കും.