Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാ തൊഴിൽ മേള എട്ടിന് എസ്ഡി കോളജിൽ

627840754

ആലപ്പുഴ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എസ്ഡി കോളജും ചേർന്നു നടത്തുന്ന മെഗാ തൊഴിൽ മേള ‘ദിശ 2018’ എട്ടിന് കോളജിൽ നടക്കും.  മൂവായിരത്തിൽ പരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേളയിൽ നാൽപതോളം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. 

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടുള്ള മേളയിൽ പ്രവേശനം സൗജന്യം. ബയോഡേറ്റയുടെ അഞ്ചു പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് എന്നിവയുമായി എട്ടിനു രാവിലെ എട്ടരയ്ക്കു കോളജിൽ എത്തണം. ഉദ്യോഗാർഥികള്‍ക്കായി സൗജന്യ പരിശീലനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിളിറ്റി സെന്ററിൽ ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ  ആറിനു 

മുൻപുള്ള ദിവസങ്ങളിൽ രാവിലെ 10 ന് എത്തണം. വിവരങ്ങൾക്ക് 0477 – 2230624. വെബ്സൈറ്റ്: www.employabilitycentre.org