Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം

nursing

തിരുവനന്തപുരം, കോട്ടയം ഗവ. നഴ്സിങ്  കോളജുകളിൽ നടത്തുന്ന പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.  ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഒാങ്കോളജി നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, കാർഡിയോ തൊറാസിക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സ് മിഡ്‌വൈഫറി പ്രാക്ടീഷനർ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.  

യോഗ്യത: 

1. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷമായി എടുത്തുളള പ്ലസ്ടു വിജയം.

2. 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ബിഎസ്‌സി നഴ്സിങ്/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്/ജിഎൻഎം കോഴ്സ് വിജയം.  ഉയർന്ന പ്രായപരിധി 45 വയസ്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർക്ക് 49 വയസ് (സർവീസ് ക്വാട്ടാ അപേക്ഷകർക്ക് പഠന കാലയളവിൽ വേതനവും മറ്റ് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്). അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപ.  പട്ടികജാതി/പട്ടികവർഗക്കാർക്ക് 400 രൂപ.  ജൂലൈ 20 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും എൽബിഎസിന്റെ വെബ്സൈറ്റിൽ ലഭിക്കുന്ന ചെലാൻഫോം ഉപയോഗിച്ച് ഫീസ് അടയ്ക്കാം. ബാങ്കിൽ നിന്നു ലഭിക്കുന്ന അപേക്ഷാ നമ്പരും സെക്യൂരിറ്റി കീയും ഉപയോഗിച്ച് അപേക്ഷകർക്ക് ജൂലൈ 21 വരെ വ്യക്തിഗത വിവരങ്ങൾ ഒാൺലൈനായി എൽബിഎസിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 

അപേക്ഷകൾ ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്ന‌ോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്‌ലൈൻ നമ്പർ: 0471 2560361, 2560362.