Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻട്രൻസ് അപേക്ഷ: പുതിയ മാതൃകയുമായി എയിംസ്

aiims-bhopal

എൻട്രൻസ് അപേക്ഷ തിരസ്കരിക്കപ്പെടുന്നത് ഒഴിവാക്കാൻ പുതിയ രീതിയുമായി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). ജനുവരിയിലെ പിജി പരീക്ഷയ്ക്കാകും ‘പ്രോസ്പെക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാൻസ്ഡ് റജിസ്ട്രേഷൻ’ (പാർ) രീതി ആദ്യം നടപ്പാക്കുക. തുടർന്നുള്ള എംബിബിഎസ് എൻട്രൻസിലുൾപ്പെടെ ഈ രീതി തുടരും. 

അടിസ്ഥാനവിവരങ്ങൾ ഏതാനും മാസം മുൻപു സമർപ്പിക്കുകയും തെറ്റു തിരുത്താൻ അവസരം കിട്ടുകയും ചെയ്താൽ അപേക്ഷ തള്ളിപ്പോകില്ലെന്നതാണു ‘പാറി’ന്റെ മെച്ചം. 

പുതിയ രീതിയിൽ അപേക്ഷയ്ക്കു 2 ഘട്ടങ്ങൾ – പ്രാഥമികവും ഫൈനലും. 

∙ പേര്, വിലാസം തുടങ്ങി അടിസ്ഥാന വിവരങ്ങളടങ്ങുന്ന പ്രാഥമിക അപേക്ഷ വളരെ മുൻപേ സമർപ്പിക്കാം. പിശകുണ്ടെങ്കിൽ തിരുത്തി വാങ്ങി ഓരോ വിദ്യാർഥിക്കും നമ്പർ നൽകും. പ്രാഥമിക റജിസ്ട്രേഷൻ നിശ്ചിത തീയതി വരെ. ഈ ഘട്ടത്തിൽ ഫീസില്ല. 

∙ പരീക്ഷയടുക്കുമ്പോഴേക്കുമാണു പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്ത്, ഫീസടച്ചുള്ള ഫൈനൽ അപേക്ഷ. പ്രാഥമിക റജിസ്ട്രേഷൻ നടത്തി, നമ്പർ വാങ്ങാത്തവർക്ക് അപേക്ഷിക്കാനാകില്ല. ഈ ഘട്ടത്തിൽ മാർക്ക് ഉൾപ്പെടെയുള്ള അധിക വിവരങ്ങൾ മാത്രം നൽകിയാൽ മതി. 

∙ തൊട്ടടുത്തു വരുന്ന പരീക്ഷയെഴുതാൻ താൽപര്യമില്ലെങ്കിൽ ഫൈനൽ റജിസ്ട്രേഷൻ അതിനടുത്ത തവണ മതി. വിശദവിജ്ഞാപനത്തിന് www.aiimsexams.org

Education News>>