Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീചിത്രയില്‍ മെഡിക്കല്‍, പാരാമെഡ‍ിക്കല്‍ ഉപരിപഠനം

Sree Chitra Thirunal Institute

ശ്രീചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ മെഡിക്കൽ / പാരാമെഡിക്കൽ മേഖലകളിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ അഞ്ചുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.‌ 

1. ഡിഎം കാർഡിയോളജി / ന്യൂറോളജി / ന്യൂറോ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ ന്യൂറോ ഓഡിയോളജി / കാർഡിയോ വാസ്‌ക്യുലർ ഇമേജിങ് ആൻഡ് വാസ്‌ക്യുലർ ഇന്റർവെൻഷനൽ റേഡിയോളജി / കാർഡിയോതൊറാസിക് ആൻഡ് വാസ്‌ക്യുലർ അനസ്‌തീസിയ / ന്യൂറോ അനസ്‌തീസിയ. 

2. എംസിഎച്ച്: കാർഡിയോ വാസ്‌ക്യുലർ ആൻഡ് തൊറാസിക് സർജറി / ന്യൂറോ സർജറി (എംഎസ് കഴിഞ്ഞ്) / വാസ്‌ക്യുലർ സർജറി / ന്യൂറോ സർജറി (എംബിബിഎസും ഹൗസ് സർജൻസിയും കഴിഞ്ഞ് 5 വർഷം) 

3. പോസ്‌റ്റ് ഡോക്‌ടറൽ സർട്ടിഫിക്കറ്റ്: കാർഡിയോ തൊറാസിക്‌ ആൻഡ് വാസ്‌ക്യുലർ അനസ്‌തീസിയ / ന്യൂറോ അനസ്‌തീസിയ / ഡയഗ്നോസ്‌റ്റിക് ന്യൂറോ റേഡിയോളജി / വാസ്‌ക്യുലർ സർജറി 

4. പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്: ഡിഎം / എംസിഎച്ച് / ഡിഎൻബി യോഗ്യതയുള്ളവർക്ക് 5. എം‍‍ഡി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 

6. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് 

7. എംഫിൽ ബയോമെഡിക്കൽ ടെക്നോളജി 

8. പിഎച്ച്ഡി: ഫിസിക്കൽ / കെമിക്കൽ / ബയളോജിക്കൽ / ഹെൽത്ത് / മെ‍ഡിക്കൽ സയൻസസ്, ബയോഎൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജി 

9. എംടെക് ക്ലിനിക്കൽ എൻജിനീയറിങ് 

10. അഫിലിയേറ്റഡ് പ്രോഗ്രാമുകൾ: (എ) ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയുമായി സഹകരിച്ച് പബ്ലിക് ഹെൽത്തിലെ മാസ്റ്റേഴ്സ് 

(ബി) വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജുമായി ചേർന്ന്, ബയോഎൻജിനീയറിങ്ങിലും പബ്ലിക് ഹെൽത്തിലും മാസ്റ്റേഴ്സും, ബയോഎൻജിനീയറിങ് / ബയോമെഡിക്കൽ സയൻസസ് പിഎച്ച്ഡിയും 

(സി) തിരുവനന്തപുരം ഐഐഐടിഎംകെയുമായി കൈകോർത്ത് ബിടെക്കുകാർക്ക് പിഎച്ച്ഡി 

(ഡി) ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി സഹകരിച്ച് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്തും, ഹെൽത്ത് സയൻസസിൽ പിഎച്ച്ഡിയും. 11. പിജി ഡിപ്ലോമ: കാർഡിയാക് ലാബ് ടെക്‌നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്‌സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ, ബ്ലഡ് ബാങ്കിങ് ടെക്‌നോളജി. 

12. ഡിപ്ലോമ: പബ്ലിക് ഹെൽത്ത്, കാർഡിയോ വാസ്‌ക്യുലർ ആൻഡ് തൊറാസിക് നഴ്‌സിങ്, ന്യൂറോ നഴ്‌സിങ്, ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, അഡ്വാൻസ്‌ഡ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി. 

13, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫിസിയോതെറപ്പി. പ്രോഗ്രാമുകളുടെ പ്രവേശനയോഗ്യത, ദൈർഘ്യം, ഫീസ്നിരക്കുകൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയവ വെബ്‌സൈറ്റിലുണ്ട്. www.sctimst.ac.in.‌

ഫോണ്‍: 0471-2524269; ഇമെയില്‍: regoffice@sctimst.ac.in.

Education News>>