Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസസിൽ പിഎച്ച്ഡി

167761284 indian students in a class room

ബയോമെ‍ഡിക്കൽ മേഖലയിൽ പല ശാസ്ത്രശാഖകളും ഉൾപ്പെട്ട പഠനഗവേഷണരംഗമാണു ട്രാൻസ്‌ലേഷനൽ മെഡിസിൻ. ബെഞ്ച്സൈഡ്, ബെഡ്സൈഡ്, കമ്യൂണിറ്റി എന്നീ മൂന്നു നെടുംതൂണുകളാണ് ഇതിനെ താങ്ങുന്നത്. ജവാഹർലാൽ നെഹ്‌റു സർവകലാശാലയുമായി കൈകോർത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫരീദാബാദിലെ ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

അവസാന തീയതി: നവംബർ 10 വരെ

ഗവേഷണമേഖലകൾ: Vaccines & infectious diseases / Translational research in maternal & child health / Drug discovery & mathematical modeling to understand disease biology / Human microbial ecology / Diagnostics, devices & biodesign.

യോഗ്യത: (എ) ബയോമെഡിക്കൽ  / ലൈഫ് സയൻസ്, വെറ്ററിനറി, പബ്ലിക് ഹെൽത്ത്, ബയോഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്‌സ് ഇവയൊന്നിൽ 55% മാർക്കോടെ പിജിയും CSIR, UGC, ICMR, DBT, BINC യോഗ്യതയും; അല്ലെങ്കിൽ ബയോടെക്നോളജി ബിടെക്. 

(ബി) എംബിബിഎസ്, ബിടെക് കംപ്യൂട്ടർ സയൻസും ഗേറ്റ് യോഗ്യതയും, എംഎസ്‌സി മാത്‌സ്. 

ഇവയിൽ ഗ്രൂപ്പ് ‘ബി’ വിഭാഗക്കാർക്കു യുജിസി നിരക്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് നൽകും; ‘എ’ വിഭാഗക്കാർക്കു പ്രസക്ത സർക്കാർ ഏജൻസിയും.

സിലക്‌ഷന്റെ ഭാഗമായി ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. ജെഎൻയു നിരക്കിൽ ഫീസ് നൽകിയാൽ മതി, അപേക്ഷാരീതിയടക്കമുള്ള വിവരങ്ങൾ സൈറ്റിലുണ്ട്.

വെബ്സൈറ്റ്: http://thsti.res.in