Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രസാങ്കേതിക പഠന പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം

scholarship

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഈ രംഗത്തെ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകുന്നതിന്റെ  ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

1.  കെഎസ്‌സിഎസ്ടിഇ ഫെലോഷിപ്: കേരളത്തിൽ എംഎസ്‌സി, എംടെക് നേടിയവർക്കു പിഎച്ച്ഡിക്കു സഹായം. അപേക്ഷ 31ന്  അകം.

2. യങ് ടാലന്റ്സ് സ്കീം: സ്കൂൾ, പോളിടെക്നിക്, അണ്ടർഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് സയൻസ് പ്രോജക്ടിനു സഹായം. അപേക്ഷ 31ന് അകം.

3. സ്റ്റുഡന്റ് പ്രോജക്ട്: കോളജ്, സർവകലാശാലാ വിദ്യാർഥികൾക്ക് സയൻസ് പ്രോജക്ടിനു സഹായം. അപേക്ഷ 26ന് അകം.

4. പിടി ഭാസ്കരപ്പണിക്കർ സയൻസ് റൈറ്റിങ് ഫെലോഷിപ്സ്: പിജി ബിരുദവും ശാസ്ത്രപ്രബന്ധങ്ങളും മറ്റും പ്രസിദ്ധീകരിച്ചിട്ടുള്ള 60 വയസ്സു തികയാത്തവർക്ക്. അപേക്ഷ 16ന് അകം.

5. വനിതാ ഗവേഷകർക്കു ബാക്ക് ടു ലാബ് ഫെലോഷിപ്: സയൻസ്–ടെക്നോളജി മേഖലയിൽ പിജി / പിഎച്ച്ഡി നേടിയെങ്കിലും ഗാർഹികകാരണങ്ങളാലും മറ്റും വിട്ടുനിന്ന വനിതകൾക്കു ഗവേഷണത്തിലേക്കു മടങ്ങാൻ പ്രോത്സാഹനം. അപേക്ഷ 31ന് അകം.