Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെന്റൽ പിജി ‘നീറ്റ്’; ഓൺലൈന് റജിസ്ട്രേഷന്‍ നവംബർ 6 വരെ

എംഡിഎസിനുള്ള ദേശീയ പ്രവേശനപരീക്ഷ ‘നീറ്റ്’ ഡിസംബർ 14ന്. നവംബർ 6 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. 50% സീറ്റുകൾ അഖിലേന്ത്യാ ക്വോട്ടയ്ക്കു നീക്കിവച്ചിട്ടുണ്ട്.

യോഗ്യത: ബിഡിഎസ് ജയിച്ച് 2019 മാർച്ച് 31ന് ഇന്റേൺഷപ് പൂർത്തിയാക്കണം.

അപേക്ഷാഫീ: 3750 രൂപ. കാർഡ്/ നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2750 രൂപ.

പരീക്ഷ: 3 മണിക്കൂർ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതം. ബിഡിഎസ് സിലബസ് അനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നായി 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. പ്രവേശനയോഗ്യതയ്ക്ക് 50 പെർസെന്റൈലിലെങ്കിലും വരണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ – 45, ജാതിസംവരണമില്ലാത്ത ഭിന്നശേഷി  45 പെർസെന്റൈൽ.

പരീക്ഷാഫലം: ജനുവരി 15

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്.

കൂടുതൽ വിവിരങ്ങൾ: നീറ്റ്–എംഡിഎസ് സംബന്ധിച്ച്: 1800–266–7075; nbeexamhelpdesk@gmail.com; www.nbe.edu.in. പ്രവേശന കൗൺസലിങ് സംബന്ധിച്ച്: 011-23062493; adgme@nic.in;  www.mcc.nic.in.