Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്എംഎസിൽ എംബിഎ

FMS

ഡൽഹി എഫ്എംഎസിന്റെ (ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) രണ്ടു വർഷ ഫുൾടൈം എംബിഎയ്ക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം. വാർഷിക ഫീസ് 10,000 രൂപ മാത്രം. ക്യാറ്റ് 2018 സ്കോർ നോക്കിയാണു പ്രാഥമിക സിലക്‌ഷൻ. ഇതും 10,12 ക്ലാസുകളിലെ മാർക്കുകളും ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, പ്രസംഗവൈഭവം എന്നിവയും 60 / 5 / 5 / 10 / 15 / 5 % ക്രമത്തിൽ വെയിറ്റ് നൽകി അന്തിമറാങ്ക് തീരുമാനിക്കും. പെൺകുട്ടികൾക്കു 3 % വിശേഷമാർക്കുണ്ട്. 50 % മാർക്കുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷക്കാർക്കും അവസരമുണ്ട്. പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കും സൈനികരുടെ ആശ്രിതർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. ആകെ 200 സീറ്റ്. റജിസ്ട്രേഷൻ ഫീ: 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 350 രൂപ. 

രണ്ടു വർഷ സായാഹ്ന എംബിഎ (എക്സിക്യൂട്ടീവ്) രണ്ടു വർഷ സായാഹ്ന എംബിഎ എക്സിക്യൂട്ടീവ് (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ),പിഎച്ച്ഡി  കോഴ്സുകളിലും ഇപ്പോൾ അപേക്ഷിക്കാം.www.fms.edu