Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വർഷത്തെ ബി.ബി.എ, എൽ.എൽ.ബി കോഴ്സുകൾ

llb

ഞാൻ പ്ലസ്ടു ബയോമാത്‍സ് പൂർത്തിയാക്കി. കേരളത്തിൽ അഞ്ചു വർഷത്തെ ബി.ബി.എ, എൽ.എൽ.ബി കോഴ്സുകളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു?

കേരളത്തിൽ ലോ കോളജുകളിൽ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കേരളത്തിലെ ലോ കോളജുകളിൽ ദേശീയ തലത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവ യാണ് ഇത്തരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ. ഇവയിൽ BBA, BA, B.Sc/LLB ഇന്റഗ്രേറ്റഡ് കോഴ്സുകളുണ്ട്. ഇന്ത്യയിലെ 17 ദേശീയ നിയമ സ്കൂളുകൾ ഇന്റഗ്രേറ്റഡ്  BBA, LLB പ്രോഗ്രാം നടത്തി വരുന്നു. കൊച്ചിയിൽ ഇതിനായി NUALSനാഷണൽ യൂണി വേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് നിലവി ലുണ്ട്. ദേശീയ തലത്തിലുള്ള പരീക്ഷയായ CLAT ന്റെ അടി സ്ഥാനത്തിലാണ് അഡ്മിഷൻ. പ്ലസ്ടു പൂർത്തിയാക്കിയ വർക്കും പ്ലസ്ടുവിന് പഠിക്കുന്നവർക്കും CLAT പരീക്ഷയ്ക്ക് തയാറെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.clat.org, www.cee.kerala.gov.in സന്ദർശിക്കുക.

More Campus Updates>