Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാസ്ഗോ കേരള സ്കോളർഷിപ്

glasgow

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാൻ ബ്രിട്ടനിലെ ഗ്ലാസ്ഗോ സർവകലാശാലയുടെ സ്കോളർഷിപ് പദ്ധതി. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ 2019–20 വർഷത്തിൽ ഒരുവർഷ ബിരുദാനന്തര ബിരുദം എടുക്കാൻ ആഗ്രഹിക്കുന്ന 4 വിദ്യാർഥികൾക്കാണ് അവസരം. എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. 4 തവണയായി 10,000 ബ്രിട്ടിഷ് പൗണ്ട് വീതം (9,22,500 രൂപ) ലഭിക്കും.

യോഗ്യത:

1. ബിരുദതലത്തിൽ മികച്ച റെക്കോർഡ്

2.സർവകലാശാലയുടെ കീഴിലുള്ള 4 കോളജുകളിൽ ഏതിലെങ്കിലും പ്രവേശനം തേടിയിരിക്കണം.

3. കേരളത്തിൽ നിന്നുള്ളവരായിരിക്കണം.

കൂടുതൽ വിവരങ്ങൾ : https://www.gla.ac.uk/scholarships/glasgowkeralascholarship/#/eligiblecountries,eligibleprogrammes

അവസാന തീയതി: 2019 ഏപ്രിൽ 30

More Campus Updates>