Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സിങ്, ഫാർമസി ഇവയിൽ ഏതിനാണ് കൂടുതൽ സാധ്യത?

pharmacy

എന്റെ മകൾ പ്ലസ്ടു 79 ശതമാനം മാർക്കോടെ പൂർത്തിയാക്കി. നഴ്സിങ്, ഫാർമസി കോഴ്സുകൾക്കു ചേരാൻ താൽപര്യമുണ്ട്. ഇവയിൽ ഏതിനാണ് കൂടുതൽ സാധ്യത?

നഴ്സിങ്, ഫാര്‍മസി എന്നിവ പാരാമെഡിക്കൽ വിഭാഗത്തിലെ മികച്ച കോഴ്സുകളാണ്. രണ്ടു കോഴ്സിനും ആഗോളതല ത്തിൽ സാധ്യതകളുണ്ട്. ബിഎസ്‍സി നഴ്സിങ് പൂർത്തിയാക്കി രാജ്യത്തിനകത്ത് തൊഴിൽ ചെയ്യാം. ബിരുദാനന്തര പഠനത്തിനു ശേഷം നഴ്സിങ് സ്കൂളുകളിൽ അധ്യാപകരാകാം. IELTS, TOEFL പരീക്ഷയെഴുതി യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നഴ്സായി പ്രാക്ടീസ് ചെയ്യാം. ഇന്റർനാഷനൽ കൗൺസിൽ ഫോർ നഴ്സസിന്റെ കണക്കനു സരിച്ച് ലോകത്ത് അൻപതു ശതമാനത്തിലേറെ നഴ്സുമാരുടെ ഒഴിവുകളുണ്ട്. ഗൾഫ് രാജ്യങ്ങളിലും അവസരങ്ങളുണ്ട്.

ജനറിക് മരുന്നുകൾക്ക് പ്രാമുഖ്യം ലഭിക്കുന്നതോടെ ഇന്ത്യയിൽ ഫാർമസി ബിരുദക്കാർക്ക് ഏറെ അവസരങ്ങളുണ്ട്. ബിഫാം, ഫാംഡി, എംഫാം എന്നിവ മികച്ച കോഴ്സുകളാണ്. കോഴ്സ് പൂർത്തിയാക്കിയവർക്ക് വിദേശത്ത് ഫാർമസിസ്റ്റാകാം. കൂടാതെ കോഴ്സ് പൂർത്തിയാക്കിയവർക്ക് വിദേശത്ത് ലൈസൻസിങ് പരീക്ഷയായ DCLT എഴുതി ഉപരിപഠനം നടത്താം. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, R&O യൂണിറ്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസി, കോളജുകൾ എന്നിവിടങ്ങളിൽ അവസരങ്ങളുണ്ട്. വിദ്യാർഥിനിയുടെ താല്‍പര്യം അഭിരുചി, ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്സ് തിരഞ്ഞെടുക്കാം.