Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ എൻജിനീയറിങ് എൻട്രൻസ് പരിശീലന പരീക്ഷ ഡിസംബർ 8ന് മനോരമ ഹൊറൈസണിൽ

Web

ജെഇഇ മെയിൻ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി മലയാള മനോരമയുടെ എജ്യൂക്കേഷൻ വെബ്സൈറ്റായ മനോരമ ഹൊറൈസണും കേരളത്തിലെ പ്രമുഖ എൻജിനിയറിങ് കോളേജുകളിലൊന്നായ മൂവാറ്റുപുഴ വിശ്വജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ പരിശീലന പരീക്ഷ ഡിസംബർ 8ന് നടക്കും. 24 മണിക്കൂറിനുള്ളിൽ ഓൺലൈനായി എവിടെയിരുന്നും പരീക്ഷ എഴുതുവാനുള്ള സാങ്കേതിക സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

പുതിയ രീതിയിൽ പൂർണമായും ഓൺലൈനിലൂടെ നടത്തുന്ന ഇത്തവണത്തെ ജെഇഇ മെയിൻ പരീക്ഷ എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് സൗജന്യ ഓൺലൈൻ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷയെ നിർഭയം നേരിടാനും ചോദ്യങ്ങളെ സമയബന്ധിതമായി കൈകാര്യം ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പരിശീലന ടെസ്റ്റ് ഓൺലൈനിലൂടെ എവിടെയിരുന്നും ചെയ്യാവുന്നതാണ്. 

പരിശീലനം തുടങ്ങിയ വിദ്യാർഥികൾക്കു പഠനപുരോഗതി സ്വയം വിലയിരുത്താനും ടെസ്റ്റ് പ്രയോജനപ്പെടും. സമാന മേഖലകളിലെ വിദഗ്ധരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണു മാതൃകാ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സൗജന്യ ടെസ്റ്റിൽ ഉയർന്ന മാർക്കു നേടുന്നവർക്കു ക്യാഷ് പ്രൈസുകളും ഒട്ടനേകം സമ്മാനങ്ങളും നേടാനുള്ള അവസരവും ലഭ്യമാണ്. സൗജന്യ ടെസ്റ്റിനുള്ള റജിസ്‌ട്രേഷനായി ഇന്നുതന്നെ www.manoramahorizon.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9048 991111