Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബിഎ പ്രവേശനത്തിന് കെമാറ്റ്

mba-students

കേരളത്തിൽ എംബിഎ പ്രവേശനത്തിന് ഐഐഎം CAT, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ നടത്തുന്ന CMAT, കേരള സർക്കാർ എർപ്പെടുത്തുന്ന KMAT Kerala ഇവയിലൊന്നിലെ സ്കോർ വേണം. പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനുള്ള മേൽനോട്ടസമിതിയുടെ നിയന്ത്രണത്തിൽ കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) ആണ് ഇക്കുറി കെമാറ്റ് പരീക്ഷ നടത്തുന്നത്. 

2019ലെ എംബിഎ പ്രവേശനത്തിനായി ബിരുദധാരികൾക്ക് www.kmatkerala.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാം. 1000 രൂപ അപേക്ഷാ ഫീ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് 750 രൂപ. വിശദനിർദേശങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫെബ്രുവരി 17ന്. പരീക്ഷയുടെ ഘടന മനസ്സിലാക്കാൻ വെബ്സൈറ്റിലെ മുൻപരീക്ഷാ ചോദ്യങ്ങൾ നോക്കാം. കേരളത്തിലേതിനു പുറമേ കോയമ്പത്തൂർ, ചെന്നൈ, മംഗളൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ. 

നെഗറ്റീവ് മാർക്കുള്ള ഒബ്ജക്ടീവ് പരീക്ഷയിൽ English Language usage & Reading Comprehension, Quantitative aptitude, Data sufficiency, & Logical reasoning, General knowledge & contemporary business scenario എന്നീ മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.ഫൈനൽ ഇയർ ബിരുദ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. സംശയപരിഹാരത്തിന് ഫോൺ : 0471-2335133 / 8547255133; ഇമെയിൽ: kmatkerala@gmail.com. (KMAT എന്നു ഗൂഗിൾ ചെയ്താൽ കർണാടക സർക്കാർ നടത്തുന്ന KMAT ന്റെ വിവരങ്ങളാകാം കിട്ടുക. കേരളത്തിന്റെ സൈറ്റ് നോക്കിത്തന്നെ വിവരം ശേഖരിക്കുക).  

More Campus Updates>