ഈ അധ്യയനവർഷം സംസ്ഥാന സിലബസ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്നത് 3,03,168 കുട്ടികളാണെന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇത് 3,48,741 ആയിരുന്നു. കുറവ് 45,573. അതേസമയം, മറ്റു ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണം കൂടുന്നുമുണ്ട്. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഈ അധ്യയനവർഷം സംസ്ഥാന സിലബസ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്നത് 3,03,168 കുട്ടികളാണെന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇത് 3,48,741 ആയിരുന്നു. കുറവ് 45,573.

ADVERTISEMENT

അതേസമയം, മറ്റു ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണം കൂടുന്നുമുണ്ട്. രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി സർക്കാർ സ്കൂളുകളിൽ 44,915 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 75,055 കുട്ടികളും പുതുതായി ചേർന്നു– ആകെ 1,19,970. ഇവരിൽ 24% പേർ അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 76% പേർ മറ്റു സിലബസുകളിൽനിന്നും എത്തിയവരാണ്. 

Read Also : നാലായിരത്തിലധികം വിദ്യാർഥികൾക്ക് അപ്രന്റിസ്ഷിപ് നൽകി

ADVERTISEMENT

അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിലും കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ 1, 4, 10 ഒഴികെയുള്ള ക്ലാസുകളിലും എയ്ഡഡിൽ 1, 4, 7, 10 ഒഴികെയുള്ള ക്ലാസുകളിലും കുട്ടികൾ കൂടി. ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചിലും (32,545) എട്ടിലുമാണ് (28,791). ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം ജില്ലയിലും (20.35%) കുറവ് പത്തനംതിട്ടയിലുമാണ് (2.25%). പത്തു വരെയുള്ള ക്ലാസുകളിലെ ആകെ കുട്ടികളിൽ 43% പേർ (16,48,487) ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

ADVERTISEMENT

∙ 10 ജില്ലകളിൽ  കൂടി

10 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ കൂടി. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വർധനയില്ലാത്തത്. എയ്ഡഡ് മേഖലയിൽ മലപ്പുറത്തു വർധനയുണ്ട്; മറ്റു ജില്ലകളിൽ കുറഞ്ഞു.

Content Summary : Fall in number of Class 1 students in Kerala