ഏത് അസാധാരണ നേട്ടത്തിനു പിന്നിലും പ്രതിഭാശാലി മാത്രമല്ല, പ്രതിഭയെ വാർത്തെടുത്ത കരങ്ങളുമുണ്ടായിരിക്കും. ആ കരങ്ങൾ അധ്യാപകരുടേതാണ്. അറിവാകുന്ന വെളിച്ചത്തിന്റെയാണ്. മതിപ്പുള്ള മൂല്യങ്ങളുടേതാണ്. വിലയിടിയാത്ത സംസ്കാരത്തിന്റേതാണ്. അധ്യാപകരുടെ സംഭാവനകളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല.

ഏത് അസാധാരണ നേട്ടത്തിനു പിന്നിലും പ്രതിഭാശാലി മാത്രമല്ല, പ്രതിഭയെ വാർത്തെടുത്ത കരങ്ങളുമുണ്ടായിരിക്കും. ആ കരങ്ങൾ അധ്യാപകരുടേതാണ്. അറിവാകുന്ന വെളിച്ചത്തിന്റെയാണ്. മതിപ്പുള്ള മൂല്യങ്ങളുടേതാണ്. വിലയിടിയാത്ത സംസ്കാരത്തിന്റേതാണ്. അധ്യാപകരുടെ സംഭാവനകളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് അസാധാരണ നേട്ടത്തിനു പിന്നിലും പ്രതിഭാശാലി മാത്രമല്ല, പ്രതിഭയെ വാർത്തെടുത്ത കരങ്ങളുമുണ്ടായിരിക്കും. ആ കരങ്ങൾ അധ്യാപകരുടേതാണ്. അറിവാകുന്ന വെളിച്ചത്തിന്റെയാണ്. മതിപ്പുള്ള മൂല്യങ്ങളുടേതാണ്. വിലയിടിയാത്ത സംസ്കാരത്തിന്റേതാണ്. അധ്യാപകരുടെ സംഭാവനകളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് അസാധാരണ നേട്ടത്തിനു പിന്നിലും പ്രതിഭാശാലി മാത്രമല്ല, പ്രതിഭയെ വാർത്തെടുത്ത കരങ്ങളുമുണ്ടായിരിക്കും. ആ കരങ്ങൾ അധ്യാപകരുടേതാണ്. അറിവാകുന്ന വെളിച്ചത്തിന്റെയാണ്. മതിപ്പുള്ള മൂല്യങ്ങളുടേതാണ്. വിലയിടിയാത്ത സംസ്കാരത്തിന്റേതാണ്.

Read Also : ഞങ്ങളെ നികൃഷ്ടജീവികളെ പോലെ കണ്ടവരുണ്ട്

ADVERTISEMENT

അധ്യാപകരുടെ സംഭാവനകളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. അധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നന്മയുടെ പ്രതിഫലനം കൂടിയാണ്.  ഈ സത്യം ഉൾക്കൊണ്ടാണ് ഒക്ടോബർ 5 ലോകം അധ്യാപക ദിനമായി ആചരിക്കുന്നത്. വിദ്യാർഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്കും ശക്തിയും സ്വാധീനവും ഓർമിപ്പിക്കാൻ ഒരു ദിനം. മുന്നോട്ടുള്ള യാത്രയിൽ പുതിയ തലമുറയെ നയിക്കുന്ന അധ്യാപകർക്ക് അർഹിക്കുന്ന ആദരമർപ്പിക്കുന്ന ദിനം. 

Read Also : ‘അച്ചനെ’ പേടിച്ച് 18–ാം വയസ്സിൽ കോളജ് അധ്യാപകൻ; എവിടെയും അപേക്ഷിക്കാതെ കിട്ടിയത് 3 ജോലി

കാല, ദേശ ഭേദങ്ങൾക്കുപരി എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം. ‘വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ അധ്യാപകരുടെ പ്രാധാന്യം’ എന്നതാണ് ഇത്തവണത്തെ അധ്യാപക ദിനം മുന്നോട്ടുവയ്ക്കുന്ന പ്രമേയം. അധ്യാപക ക്ഷാമം അവസാനിച്ചാൽ മാത്രമേ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കൂ എന്നും ഈ ദിനം ഓർമിപ്പിക്കുന്നു. ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതിനാൽ മികച്ച വിദ്യാഭ്യാസം ലഭിക്കാത്ത ജനസമൂഹങ്ങൾ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. ജോലി ഭാരത്താലും ആരോഗ്യകരമായ ചുറ്റുപാടുകൾ ഇല്ലാത്തതിനാലും അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതു കൂടി പരിഗണിച്ചാണ് യുനെസ്കോ ഇത്തവണത്തെ പ്രമേയം തിര‍ഞ്ഞെടുത്തത്. 

Representative image. Photo Credit : NatanaelGinting/ iStock

Read Also : ഇനി തുറന്നു പറയാം ആ ഗുരുവിനെക്കുറിച്ച്; കൺനിറഞ്ഞ് അവർ കേൾക്കട്ടെ ഉള്ളുതൊടും ആ കഥ

ADVERTISEMENT

പ്രത്യേക കഴിവുള്ളവരാണെങ്കിലും അല്ലെങ്കിലും ഏതെങ്കിലുമൊരു ഘട്ടത്തിൽ ജീവിതത്തെ മാറ്റിമറിച്ച ഒരാളെങ്കിലുമുണ്ടാകും. അവരാണ് ഗുരുക്കൻമാർ. സഹായിക്കുകയും പിന്തുണയ്ക്കുകയും നേർവഴിയിലേക്കു നയിക്കുകയും ചെയ്യുന്നവർ. കഷ്ടപ്പാടുകളിൽ കൂടെനിന്നവർ. സങ്കടം അതിജീവിക്കാൻ സഹായിച്ചവർ. തോൽവിയിൽനിന്നു കര കയറാൻ ആത്മവിശ്വാസം നൽകിയവർ. നേട്ടങ്ങൾക്കു പ്രചോദിപ്പിച്ചവർ. എന്നാൽ, സ്വന്തം വീട്ടിലുള്ളവരെക്കാളും അധ്യാപകർക്കാണ് കുട്ടികളുടെ ജീവിതം വഴിതിരിച്ചു വിടാൻ ഏറ്റവും കഴിവുള്ളത്. ലക്ഷ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ലക്ഷ്യം നേടുംവരെ കൂടെ നിൽക്കുകയും ചെയ്യുന്നവരാണ് മികച്ച അധ്യാപകർ. അങ്ങനെയുള്ള അധ്യാപകർ ആവശ്യത്തിനുള്ളിടത്തോളം ഒരു തലമുറയും വഴിതെറ്റില്ല. ഈ സത്യം തിരിച്ചറിഞ്ഞാണ് അധ്യാപകർക്കു വേണ്ടി ഒരു ദിവസം മാറ്റിവയ്ക്കുന്നതും ആദരിക്കുന്നതും. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി

അധ്യാപകരുടെ മഹത്തായ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. അധ്യാപകരെ ബഹുമാനിക്കുക എന്നത് സ്വാഭാവികമായ ഗുണവിശേഷമാകണം. നിർബന്ധിച്ചു ചെയ്യിക്കേണ്ടതല്ല, സ്വമനസ്സാലേ, സൻമനസ്സോടെ ചെയ്യേണ്ട കർത്തവ്യം.  അധ്യാപകരുടെ പദവിയെക്കുറിച്ചുള്ള ശുപാർശകൾ യുനെസ്കോയുടെ നേതൃത്വത്തിൽ ഒപ്പിട്ടതിന്റെ ഓർമ പുതുക്കി 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന അധ്യാപക ദിനം ആചരിക്കാൻ തുടങ്ങിയത്. യോഗ്യത, നിയമനം, തുടർ പരിശീലനം, തൊഴിൽ സാഹചര്യം, ജോലി ദൈർഘ്യം എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ശുപാർശകൾ. വിവിധ രാജ്യങ്ങളിലെ അധ്യാപകരുടെ അവസ്ഥ വിലയിരുത്തി, അധ്യാപക ജോലിയുടെ പ്രാധാന്യം ഒക്ടോബർ 5 എടുത്തുപറയുന്നു. 

Read Also : ഇന്റർവ്യൂ ബോർഡുമായുള്ള ‘ഇരിപ്പുവശം’ നന്നാക്കാം; 9 കാര്യങ്ങൾ ശ്രദ്ധിക്കാം

ADVERTISEMENT

ലോകവ്യാപകമായി ഈ ദിനത്തിൽ ഒട്ടേറെ സാംസ്കാരിക, വിനോദ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ വിദ്യാർഥികൾ ഒറ്റയ്ക്കും കൂട്ടമായും തങ്ങളുടെ അധ്യാപകരെ ആദരിക്കാറുണ്ട്. നേരിട്ടും സന്ദേശങ്ങൾ വഴിയും അധ്യാപകരെ ആദരിക്കുന്ന പൂർവ വിദ്യാർഥികളുമുണ്ട്. കൊച്ചു കൊച്ചു സമ്മാനങ്ങൾ മുതൽ താങ്ക് യു കാർഡ് വരെ നൽകിയാണ് വിദ്യാർഥികൾ ഈ ദിനം അവിസ്മരണീയമാക്കുന്നത്. നേർവഴി കാട്ടിയ അധ്യാപകരെ ഓർമിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കുറേക്കൂടി മെച്ചപ്പെട്ട ലോകത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്. അധ്യാപകരെ ആദരിക്കുമ്പോൾ വന്ന വഴിയിലേക്കു തിരിഞ്ഞുനോക്കുക കൂടിയാണ്. 

 

Content Summary : The Importance of Teachers in Imparting Education: UNESCO's Resolution