Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നുമുണ്ടാക്കാതെ കാശുണ്ടാക്കുന്നവർ

മനോജ് മാത്യു
bitcoin

െതല്ലു കൗതുകം തോന്നും, ഉറപ്പ്. നവമാധ്യമങ്ങളിൽ ‘വൈറൽ’ ആയ പോസ്റ്റുകളിലൊന്നിൽ ഇങ്ങനെ വായിക്കാം. ബിറ്റ് കോയിൻ: ലോകത്തെ ഏറ്റവും വലിയ ബാങ്ക്, പക്ഷേ പണം സാങ്കൽപികം (വിർച്വൽ കോയിൻ). ഊബർ: ലോകത്തെ ഏറ്റവും വലിയ ടാക്സിക്കമ്പനി, പക്ഷേ, സ്വന്തമായി ഒരു ടാക്സി പോലുമില്ല. ഫെയ്സ്ബുക്: ലോകത്തെ ഏറ്റവും പ്രശസ്തമായ സമൂഹമാധ്യമം. പക്ഷേ, സ്വന്തമായി ഉള്ളടക്കമുണ്ടാക്കുന്നില്ല. ആലിബാബ: ലോകത്തെ ഏറ്റവും മൂല്യമുള്ള റീട്ടെയ്‌ലർ, പക്ഷേ, സ്വന്തം സ്റ്റോക്കില്ല. എയർബിഎൻബി: ഹോട്ടൽ, റിസോർട് താമസസൗകര്യം ലഭ്യമാക്കുന്ന ആഗോള വമ്പൻ. പക്ഷേ, സ്വന്തം ഹോട്ടലുകളോ റിസോർട്ടുകളോ ഇല്ല! നിരീക്ഷണത്തിൽ കാര്യമില്ലാതില്ല. ഓയോ റൂംസും ഒല കാബ്സുമൊക്കെ അവയുടെ ഇന്ത്യൻ പതിപ്പുകളാണല്ലോ. 

7700 കോടി ഡോളർ വിപണി
ലക്ഷക്കണക്കിനു കോടി രൂപയുടെ മൂല്യമുള്ള കമ്പനികളാണു ഫെയ്സ്ബുക്കും ആലിബാബയുമൊക്കെ. അവ പക്ഷേ, പരമ്പരാഗത രീതിയിൽ ഒന്നും നിർമിക്കുന്നില്ല. ചില സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമുകൾ, ഇ കൊമേഴ്സ് സൈറ്റുകൾ, മൊബൈൽ ആപ്പുകൾ. അത്രേയുള്ളൂ, കാശൊഴുകി വരും. അതിനു പക്ഷേ, വെറുതെ ആപ്പൊരുക്കി കാത്തിരുന്നാൽപോരെന്നു മാത്രം. ലോകത്തെ ഞെട്ടിക്കുന്ന ആശയങ്ങൾ വേണം, അത് ഉപയോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുംവിധം രൂപകൽപന ചെയ്യണം. ബാങ്ക് ഇടപാടുകൾക്കു മുതൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ഡോക്ടറെ വിളിക്കുന്നതിനുമൊക്കെ ആപ്പുകളെ ആശ്രയിക്കുന്നവർ പെരുകുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 22 ലക്ഷവും ആപ്പിൾ ആപ് സ്റ്റോറിൽ 20 ലക്ഷവും ആപ്പുകളുണ്ടെന്നാണു കണക്ക്. ദിവസം തോറും അതു കൂടിക്കൊണ്ടിരിക്കും. വെറും ആപ് പോരെന്നു ചുരുക്കം. ഈ വർഷം 27,000 കോടി ഡൗൺലോഡ്സും അതിൽ നിന്ന് 7700 കോടി ഡോളർ വരുമാനവുമാണു പ്രതീക്ഷ! 

Read More>>