3ഡി പ്രിന്റിങ് എവിടെ പഠിക്കും?

3ഡി പ്രിന്റിങ് എവിടെ പഠിക്കും? പുതിയ ഏതു പഠനമേഖലയുടെ കാര്യത്തിലുമെന്ന പോലെ ഉയരുന്ന സംശയം. സ്റ്റാർട്ടപ് വില്ലേജിന്റെ ഹ്രസ്വ കോഴ്സുകൾ കേരളത്തിലുണ്ടെങ്കിലും ഈ മേഖലയിൽ ഔപചാരികമായ  ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇന്ത്യയിൽ കുറവാണ്.

എൻഐടി വാറങ്കലിൽ 2014ൽ അഡിറ്റീവ് മാനുഫാക്ചറിങ്ങിൽ തുടങ്ങിയ എംടെക് പ്രോഗ്രാമിന്റെ സിലബസിൽ 3ഡി പ്രിന്റിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കൽ അനുബന്ധ മേഖലകളിലുള്ളവർക്കാണ് അവസരം. 3ഡി പ്രിന്റിങ് ഉൾപ്പെടുന്ന വിശാലമായ ഉത്പാദനമേഖലയാണ് അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നോളജി. 

പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നവർക്കു 3ഡി പ്രിന്റിങ് ഉപകാരപ്പെടുമെന്നതിനാൽ ഈ രംഗത്തു വൈദഗ്ധ്യം നേടുന്നവർക്കു ഭാവിയിൽ സാധ്യതകൾ ഏറെയായിരിക്കുമെന്നാണു പ്രതീക്ഷ. റാപ്പിഡ് പ്രോട്ടോടൈപ്പിങ് മേഖലയിലെ ഏറ്റവും കരുത്തുറ്റ ടൂളുകളിലൊന്നാണു 3ഡി പ്രിന്റിങ്. ഇതുമായി ബന്ധപ്പെട്ട പരിശീലന മൊഡ്യൂളുകൾ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നുണ്ട്.