കൃഷ്ണമണി നോക്കി തൊഴിൽക്ഷമത കണ്ടെത്താം

എപ്പോഴാണ് ഒരാളുടെ ഏറ്റവും തൊഴിൽക്ഷമതയേറിയ സമയം എന്നു ഇനി എളുപ്പത്തിൽ കണ്ടെത്താം. 'അലേർട്നെസ് സ്കാനർ' എന്ന സ്മാർട് ഫോൺ ടൂളാണ് ഇതിനു സഹായിക്കുന്നത്. അമേരിക്കയിലെ കോർണൽ യൂണിവേഴ്സ്റ്റിയിലെ ഗവേഷകരാണ് ഇതിനു പിന്നിൽ. സ്മാർട് ഫോൺ അൺലോക്ക് ചെയ്യുന്നതിനിടയിലെ കൃഷ്ണ മണിയുടെ ചിത്രങ്ങൾ പകർത്തിയാണ് ജോലിയിലെ ശ്രദ്ധ കണക്കാക്കുന്നത്. ശ്രദ്ധാലുവായിരിക്കുമ്പോൾ കൃഷ്ണമണികൾ വികസിക്കുകയും അലസരായിരിക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ നമ്മൾ ഏറ്റവും ശ്രദ്ധാലുവായിരിക്കുന്ന സമയം കണ്ടെത്തുകവഴി ഉദ്പാദനക്ഷമത വർധിപ്പിക്കാം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.


Job Tips >>