Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

118 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

psc-examination

വിവിധ വകുപ്പുകളിലെ 118 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്‌സി യോഗം തീരുമാനിച്ചു. ഗവ.സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്്, വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ലാൻഡ് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടർ (പട്ടിക വിഭാഗം), മരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ഗ്രാമവികസന വകുപ്പിൽ വിഇഒ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ ഓപ്പറേറ്റിവ്് സൊസൈറ്റി  തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം. 

മൂന്നു തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. വിവിധ കമ്പനി,ബോർഡ്, കോർപറേഷനുകളിലെ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ടൈം കീപ്പർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 5,000 പേരുടെ സാധ്യതാ പട്ടികയാണു പ്രസിദ്ധീകരിക്കുക. സാമൂഹിക ക്ഷേമ വകുപ്പിൽ നഴ്സറി ടീച്ചർ, ഹയർ  സെക്കൻഡറി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്് എന്നീ തസ്തികകളിലേക്കാണു മറ്റു സാധ്യതാ പട്ടികകൾ.

10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജയിൽ വകുപ്പിൽ അസിസ്റ്റന്റ്് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് 4000 പേരുടെയും ഫീമെയിൽ അസിസ്റ്റന്റ്് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് 1500 പേരുടെയും പട്ടികയാണു പ്രസിദ്ധീകരിക്കുക. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പതോളജി, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്), സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിങ് ഡിവിഷൻ), ചീഫ്(സോഷ്യൽ സർവീസ്), ചീഫ് (പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ), എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഹൈസ്കൂൾ അസിസ്റ്റന്റ്് (ഫിസിക്കൽ സയൻസ്–മലയാളം മീഡിയം) എന്നീ തസ്തികകളിലേക്കാണു മറ്റു ചുരുക്കപ്പട്ടികകൾ.

ജയിൽ വകുപ്പിൽ വീവിങ് ഇൻസ്ട്രക്ടർ/വീവിങ് ഫോർമാൻ/വീവിങ് അസിസ്റ്റന്റ് (പുരുഷൻമാർ)തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

Job Tips >>