പിഎസ്‌സി പ്രൊഫൈലിൽ ഇനി ട്രാൻസ്ജെൻഡറും

ട്രാൻസ്ജെൻഡർ നയം അനുസരിച്ചു ഭിന്നലിംഗ വിഭാഗക്കാർക്ക് ജനുവരി ഒന്നു മുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് എം,എഫ് എന്നു രേഖപ്പെടുത്തുന്നതു പോലെ ട്രാൻസ്ജെൻഡർ എന്നതിന് ഇനി മുതൽ ടി എന്നു രേഖപ്പെടുത്താൻ സാധിക്കും. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ടവർക്കു പൊതു തസ്തികകളിലേക്കേ അപേക്ഷിക്കാൻ സാധിക്കൂ. 

പുരുഷ,വനിതാ സിവിൽ പൊലീസ് ഓഫിസർ പോലെ ലിംഗഭേദമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല. അധ്യാപക തസ്തിക പോലുള്ളവയിലേക്കു പ്രശ്നമില്ല.

Job Tips >>