Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം, പൗൾട്രി: തുടക്കത്തിൽ വാർഷിക വേതനം 2.5 ലക്ഷം!

kvasu

പൗൾട്രി–പരിചിത പദമാണെങ്കിലും പഠനസാധ്യത നാം ഓർക്കാറുണ്ടോ? എങ്കിൽ കേൾക്കുക.

തൊഴിൽസാധ്യത

രാജ്യത്ത് വർഷം 50,000 കോടി രൂപയുടെ വിനിമയമാണ് പൗൾട്രി മേഖലയിൽ നടക്കുന്നത്. ആഗോളതലത്തിൽ തന്നെ വേണ്ടത്ര പൗൾട്രി വിദഗ്ധരില്ല. മറ്റു വിഷയങ്ങളിൽ ബിരുദമുള്ളവർക്കു പരിശീലനം നൽകിയാണു നിയമനം. ഇവിടെയാണ് പൗൾട്രി പഠനകേന്ദ്രത്തിന്റെ പ്രസക്തി.

പഠനസാധ്യത

ഇന്ത്യയിൽ ഈ മേഖലയിലെ ആദ്യ പഠനകേന്ദ്രമാണു കേരള വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ പാലക്കാട് തിരുവിഴാംകുന്നിൽ 2013ൽ തുറന്ന കോളജ് ഓഫ് എവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ്. ബിഎസ്‌സി പൗൾട്രി മാനേജ്മെന്റ് കോഴ്സ് ആദ്യ ബാച്ചിലെ 40 വിദ്യാർഥികളിൽ 15 പേർക്കു സർക്കാർ, സ്വകാര്യ മേഖലകളിൽ നിയമനമായിക്കഴിഞ്ഞെന്നു കേന്ദ്രം മേധാവി സ്റ്റെല്ല സിറിയക്, റിസർച് ഒ‍ാഫിസർ വിമൽ ആന്റണി എന്നിവർ പറഞ്ഞു. പുതിയ ബാച്ചിലേക്ക് അപേക്ഷിക്കേണ്ട സമയമാണിപ്പോൾ.

യോഗ്യത: 50% മാർക്കോടെ
പ്ലസ് ടു / വിഎച്ച്എസ്‌ഇ
ഓൺലൈൻ അപേക്ഷ: ജൂലൈ 25 വരെ
വെബ്സൈറ്റ്: www.kvasu.ac.in
പ്രവേശനപരീക്ഷ: ഓഗസ്റ്റ് 13
ഫേ‍ാൺ. 94477 70207, 0924–208206
ഇ മെയിൽ: pfso@kvasu.ac.in

ജോലി സാധ്യത

‘തുടക്കത്തിൽ വാർഷിക വേതനം 2.5 ലക്ഷം രൂപ കിട്ടുന്നു. താമസ സൗകര്യം സൗജന്യം. കുഗ്രാമങ്ങളിലെ പ്രോജക്ടുകളിൽ ജോലി ചെയ്യേണ്ടി വരാം’

പി. അക്ഷയ് കൃഷ്ണ,
ആദ്യബാച്ച് വിദ്യാർഥി
പ്രൊഡക്ഷൻ മാനേജർ
ശ്രീനിവാസ പൗൾട്രി ഫാമേഴ്സ്
ഹൈദരാബാദ്