Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ് അനലിറ്റിക്സ് എംബിഎ ഡൽഹി ടെക്നോളജിക്കൽ സർവകലാശാലയിൽ

delhi-technological-university

ഒരു ഓർഗനൈസേഷനുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുടെ, ചിട്ടയോടു കൂടിയ സാംഖിക വിശകലനമാണ് ബിസിനസ് അനലറ്റിക്സ്. പ്രവണതകൾ കണ്ടെത്തുക എന്നതാണ് ഈ പഠനങ്ങളുടെ മുഖ്യ ലക്ഷ്യം. അതിനു വേണ്ടിയുള്ള നൈപുണികൾ വളർത്തിയെടുക്കുന്ന കോഴ്സുകൾ ആ മേഖലയിൽ പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ രൂപപ്പെടുത്താൻ സഹായിക്കുന്നു.

ഡൽഹി ടെക്നോളജിക്കൽ സർവകലാശാലയുടെ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ്, ബിസിനസ് അനലിറ്റിക്സിൽ നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തിൽ കുറഞ്ഞത് 50 % മാർക്ക് നേടി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചു നേടിയ ബിരുദമോ എൻജിനീയറിങ് ബിരുദമോ ഉള്ളവർ അപേക്ഷിക്കാൻ അർഹരാണ്. SC/ST/PWDവിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. ബിരുദതലത്തിലെ മാർക്കിന് 70 ശതമാനവും മുഖാമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് നൽകിയാണ് തിരഞ്ഞെടുപ്പിനുള്ള റാങ്ക് പട്ടിക തയാറാക്കുക. 

അപേക്ഷ http://admission.dtu.ac.in /mba_da/  എന്ന ലിങ്ക് വഴി ജൂലൈ 21 വരെ നൽകാം. റജിസ്ട്രേഷൻ, ആപ്ലിക്കേഷൻ ഫോം എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. അപേക്ഷാഫീസ് ജനറൽ/ഒബിസി ക്കാർക്ക് 1000 രൂപയും SC/ST/PWD  വിഭാഗക്കാർക്ക്  500 രൂപയുമാണ്. ഇത് ഓൺലൈനായി അടയ്ക്കാം. അപേക്ഷാഫീസ് സമർപ്പണം പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് അപേക്ഷകന് എടുത്തു വയ്ക്കാം. ഇന്റർവ്യൂവിന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക ജൂലൈ 25 നു പ്രസിദ്ധപ്പെടുത്തും.. ഇന്റർവ്യൂ ജൂലൈ 30, 31 തീയതികളിലായിരിക്കും.. തിരഞ്ഞെടുക്കപ്പെടുന്നവരുടെ  പട്ടികയും വെയ്റ്റ്ലിസ്റ്റ് പട്ടികയും ഓഗസ്റ്റ് മൂന്നിനു വെബ്സൈറ്റിൽ ലഭ്യമാക്കും. ആദ്യവട്ട പ്രവേശനം ഓഗസ്റ്റ് ഏഴിന്. വിദ്യാർഥി അസ്സൽ രേഖകളുമായി  ഹാജരാകണം. രേഖകൾ ഏതൊക്കെയെന്നു വെബ്സൈറ്റിലുള്ള ബ്രോഷറിലുണ്ട്. രണ്ടും മൂന്നും വട്ട പ്രവേശനത്തിന്റെ തീയതികളും വെബ്സൈറ്റിൽ കിട്ടും. മൊത്തം സീറ്റ് 30. വിവിധ വിഭാഗങ്ങൾക്കു വ്യവസ്ഥകൾ പ്രകാരം സംവരണമുണ്ട്. ആദ്യ വർഷ ട്യൂഷൻ ഫീസ് 90,500 രൂപയും രണ്ടാം വർഷത്തേത് 99,500 രൂപയുമാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.