തൂക്കം 40 കിലോ, നീളം അഞ്ചര അടി;കുടുങ്ങിയത് ഭീമൻ അരാപൈമ മത്സ്യം

Representative Image. Arapaima. Image Credit: ©Superbass /via Wikimedia Commons

തൃശൂർ കൃഷ്ണൻകോട്ട കായലിൽ തെക്കേ കടവിൽ നിന്ന് ഭീമൻ മീൻ വലയിലായി. 40 കിലോ തൂക്കവും അഞ്ചര അടി നീളവുമുള്ള അരാപൈമ എന്ന ഇനം മത്സ്യമാണ് തൊഴിലാളി കല്ലിങ്കൽ ജെയ്‌സന്റെ ചീനവലയിൽ കുടുങ്ങിയത്.

പ്രളയകാലത്ത് ചാലക്കുടിയിലെ ഒരു ഫാമിൽനിന്ന് രണ്ട് അരാപൈമ മൽസ്യങ്ങൾ ചാടിപ്പോയിരുന്നു. അതിലെ ഒരെണ്ണമെന്നു കരുതുന്നതിനെ നേരത്തേ പിടികൂടിയിരുന്നു.

കൃഷ്ണൻകോട്ടയിൽ അരാപൈമ മത്സ്യവുമായി ജെയ്‌സൻ.

ഈ മത്സ്യം ശുദ്ധജലത്തിൽ മാത്രമാണ് ജീവിക്കുകയെന്ന് പറയപ്പെടുന്നു. പത്തടി വരെ നീളത്തിൽ നീണ്ടുനിവർന്നു വിലസുന്ന ഇവ ചെളിവെള്ളത്തിൽ ദീർഘനാളത്തേക്ക് ജീവിക്കാൻ സാധ്യത കുറവാണ്. ആറ് മാസം ശുദ്ധജലവും ആറ് മാസം ഉപ്പുവെള്ളവും നിൽക്കുന്നതാണ് കൃഷ്ണൻകോട്ട കായൽ പ്രദേശം.