400 കോടിയുടെ അപൂർവ വജ്രം കണ്ടെത്തിയ ഭാഗ്യവാൻ

പടിഞ്ഞാറൻ ആഫ്രിക്കയിലെ കോംഗോയിലെ സിയാറ ലിയോണിലെ ഖനിയിൽ നിന്നും 706 കാരറ്റുള്ള വജ്രം ലഭിച്ചു. ഇമ്മാനുവേൽ മോമോ എന്ന പാസ്റ്ററാണ് അപൂര്‍വ വജ്രം കണ്ടെടുത്ത ഭാഗ്യവാന്‍. ഇവിടെ സർക്കാർ അംഗീകാരത്തോടെയാണ് ഖനനം നടത്തുന്നത്. ലോകത്ത് കണ്ടെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പത്താമത്തെ വജ്രക്കല്ലാണിത്.

mmanuel Momoh found the precious stone in the eastern Kono region

വിലമതിക്കാനാവാത്ത രത്നശേഖരങ്ങൾ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന കോനോ മേഖലയിൽ നിന്നാണ് ഈ രത്നവും ലഭിച്ചിരിക്കുന്നത്. അപൂർവ രത്നം ഇമ്മാനുവേൽ മോമോ സിയെറ ലിയോൺ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമായ്ക്കു കൈമാറി. പ്രസിഡന്റ് ഇമ്മാനുവേൽ മോമോയ്ക്ക് തക്കതായ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വജ്രക്കല്ലിന്റെ മൂല്യം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഈ രത്നത്തിന് ഏകദേശം 400 കോടിയിലധികം മൂല്യം വരുമെന്നാണു കണക്കാക്കുന്നത്.

സർക്കാർ ലേലത്തിലൂടെയായിരിക്കും ഇതിന്റെ വിൽപ്പന നടത്തുക. ഇവിടെ രത്നത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതും കയറ്റുമതിക്കുള്ള അംഗീകാരം നൽകുന്നതും ഗവൺമെന്റാണ്. മുൻപ് രത്നക്കടത്ത് രാജ്യത്ത് അഭ്യന്തരയുദ്ധത്തിനു കാരണമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ നിയമങ്ങളെല്ലാം കർശനമാണ്.

2015ൽ ബോട്സ്വാനയിൽ നിന്നും 1111 കാരറ്റുള്ള വജ്രക്കല്ല് കണ്ടെത്തിയിരുന്നു.