പ്രളയത്തിൽ മണലും എക്കലും വന്നടിഞ്ഞു; പുഴ കൈത്തോടായി

പ്രളയത്തിൽ മണലും എക്കലും വന്നടിഞ്ഞ് നികന്ന മുതിരപ്പുഴയാർ.

പ്രളയത്തിൽ മണലും എക്കൽമണ്ണും വന്നടിഞ്ഞ് മുതിരപ്പുഴയാർ നികന്നതോടെ ഇപ്പോൾ നീരൊഴുക്ക് കൈത്തോട് പോലെ പുഴയുടെ ഒരു വശത്തു കൂടി മാത്രം. പഴയ മൂന്നാർ ഗവ. സ്കൂളിന് പിന്നിൽ വീതി കൂടുതലുള്ള ഭാഗത്താണ് പുഴയിൽ വൻതോതിൽ മണ്ണ് അടിഞ്ഞിരിക്കുന്നത്. ഇതുമൂലം സ്കൂളിന്റെ പിൻഭാഗത്തോടു ചേർന്നാണ് ഇപ്പോൾ പുഴയുടെ ഒഴുക്ക്.

പ്രളയ സമയത്ത് നിറഞ്ഞൊഴുകുന്ന മുതിരപ്പുഴയാർ

കഴിഞ്ഞ മാസമുണ്ടായ പേമാരിയിൽ മൂന്നാർ മേഖലയിൽ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത് പഴയമൂന്നാർ ഭാഗത്തായിരുന്നു. പുഴയിൽ അടിഞ്ഞിരിക്കുന്ന മണൽ നീക്കം ചെയ്യാൻ റവന്യു വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെടുന്നു.