വർണങ്ങൾ വാരിവിതറി തെബബ്യൂയ പൂക്കൾ!

വസന്തം അവസാനിക്കാത്ത നഗരമാണ് ബെംഗളൂരു. വേനൽ, വർഷം, ശൈത്യം തുടങ്ങി ഏതു കാലത്തും ബെംഗളൂരു പൂത്തുലഞ്ഞു നിൽക്കും. കാരണം ഋതുഭേദങ്ങൾക്കനുസരിച്ച് പൂക്കുന്ന എല്ലാ ചെടികളും ബെംഗളൂരുവിൽ നട്ടുവളർത്തിയിട്ടുണ്ട് ബ്രിട്ടിഷുകാർ. നീല, ചുവപ്പ്, വെള്ള, പർപ്പിൾ, മഞ്ഞ എന്നിങ്ങനെ ഇടക്കിടെ നിറം മാറുമെന്നു മാത്രം.

ശൈത്യകാലത്തിന്റെ വരവറിയിച്ച് പർപ്പിൾ നിറത്തിൽ തെബബ്യൂയ പൂക്കളാണ് ഇപ്പോൾ ബെംഗളൂരുവിൽ സഞ്ചാരികളെ വരവേൽക്കുന്നത്. തെക്കേ അമേരിക്കയിൽനിന്നാണ് വിദേശികൾ ഈ ചെടി ഇന്ത്യയിൽ എത്തിച്ചത്. കബൺ പാർക്, ലാൽബാഗ് എന്നിവയ്ക്കു പുറമെ പലയിടത്തും റോഡിനിരുവശവും തെബബ്യൂയ മനംകവർന്നു നിൽക്കുന്നുണ്ട്.