അവര്‍ നൂറ്റാണ്ടുകളോളം എവറസ്റ്റിനു മുകളിലുണ്ടാകും

ഏതൊരു പര്‍വ്വതാരോഹകന്റേയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും എവറസ്റ്റ് കീഴടക്കുക എന്നത്‍. അതുകൊണ്ടുതന്നെ ജീവിതം മുഴുവന്‍ കൊതിച്ച ആ സ്വപ്‌നത്തിനു മുകളില്‍ നില്‍ക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ എവറസ്റ്റിന് മുകളില്‍ പരമാവധി മിനുറ്റുകള്‍ മാത്രം തങ്ങാനേ പര്‍വതാരോഹകര്‍ക്ക് അനുവാദമുള്ളു. മുകളില്‍ തങ്ങുന്ന ഓരോ സെക്കന്റും മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നുവെന്നതാണ് ഇതിനു പിന്നില്‍.

നേപ്പാളില്‍ ജനിച്ച് കാനഡയില്‍ ജീവിച്ചിരുന്ന ശ്രിയ ഷാ ലോര്‍ഫിന് സംഭവിച്ചത് അതാണ്. എവറസ്റ്റിന് മുകളില്‍ ശ്രിയ എവറസ്റ്റിന് മുകളില്‍ 25 മിനുറ്റോളം കഴിഞ്ഞെന്നാണ് കരുതപ്പെടുന്നത്. ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ തിരിച്ചിറങ്ങുമ്പോഴാണ് ശ്രിയ മരിക്കുന്നത്. എവറസ്റ്റില്‍ കാര്യമായ അനുഭവപരിചയമില്ലാത്ത ഗൈഡിംങ് കമ്പനിയാണ് ശ്രിയക്കും കൂട്ടരേയും സഹായിച്ചിരുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2012 മെയ് ഒമ്പതിനാണ് ശ്രിയ മരിക്കുന്നത്. പിന്നീട് പത്തു ദിവസത്തിന് ശേഷം ശരീരം അതിസാഹസികമായി 8000 മീറ്റര്‍ താഴേക്കെത്തിച്ചു. അവിടെ നിന്നും ഹെലിക്കോപ്റ്ററില്‍ താഴെയെത്തിക്കാനായി.

തിരുത്താനാത്ത റെക്കോഡ് ആ സ്ലീപിംങ് ബ്യൂട്ടിക്ക് സ്വന്തം

അമേരിക്കക്കാരി ഫ്രാന്‍സിസ് അര്‍സ്യനേവ് എവറസ്റ്റ് കീഴടക്കി ഇറങ്ങുമ്പോഴാണ് അപകടത്തില്‍പെടുന്നത്. ഭര്‍ത്താവടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു ഇവരുടെ എവറസ്റ്റ് കയറ്റം. ഫ്രാന്‍സിയസ് അപകടത്തില്‍ പെട്ട വിവരം സെര്‍ജി അര്‍സ്യനേവ് അറിയുന്നത് വൈകിയാണ്. ഭാര്യയെ തിരഞ്ഞ് മുകളില്‍ പോയാല്‍ തിരികെ ബെയ്‌സ് ക്യാമ്പിലെത്താന്‍ ആവശ്യമായ ഓക്‌സിജന്‍ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു.

എന്തും വരട്ടെയെന്ന തീരുമാനത്തില്‍ ഫ്രാന്‍സിസിനെ തിരഞ്ഞ് തിരിച്ചുകയറി. വീണുകിടക്കുന്ന ഭാര്യക്കരികിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെ സെര്‍ജിയും കാല്‍തെന്നി മരണത്തിലേക്ക് വീണുവെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ എവറസ്റ്റ് കയറുന്ന ഉസ്ബക്ക് സംഘത്തിലെ രണ്ട് പേര്‍ മരണത്താസന്നയായി കിടക്കുന്ന ഫ്രാന്‍സിയ അര്‍സ്യനേവിനരികിലെത്തി. അപകടത്തിനൊപ്പം കൊടും തണുപ്പും ഓക്‌സിജന്റെ കുറവും മൂലം അവര്‍ അപ്പോഴേക്കും അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

സ്ലീപിംങ് ബ്യൂട്ടി എന്നാണ് മരിക്കുമ്പോള്‍ നാല്‍പതു വയസുണ്ടായിരുന്ന ഫ്രാന്‍സിസിന്റെ മൃതശരീരം എവറസ്റ്റു കയറ്റക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മരണത്തിനു മുന്നില്‍ കീഴടങ്ങിയെങ്കിലും ആര്‍ക്കും തകര്‍ക്കാനാകാത്ത ഒരു റെക്കോഡ് സ്വന്തമാക്കിയാണ് ഫ്രാന്‍സിസ് പോയത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കന്‍ വനിതയെന്ന തിരുത്താനാത്ത റെക്കോഡ് ഇന്നും ആ സ്ലീപിംങ് ബ്യൂട്ടിക്ക് സ്വന്തം.

സ്വന്തം സ്വപ്‌നങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായവരെന്ന പേരില്‍ ഈ മനുഷ്യര്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രകൃതിയുടെ മരണാനന്തര ശുശ്രൂഷകള്‍ ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ ഇനിയും നൂറ്റാണ്ടുകളോളം എവറസ്റ്റിന് മുകളിലുണ്ടാകും. എവറസ്റ്റിന് മുകളിലെത്തുന്ന ഓരോ സാഹസികര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പാഠങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട്.

ഈ മരവിച്ച മൃതദേഹങ്ങൾ ഇവിടെ സുരക്ഷിതം- ഭാഗം 1

എവറസ്റ്റിലെ മനുഷ്യ മൈല്‍കുറ്റികള്‍- ഭാഗം 2