മഞ്ഞിൽ പുതഞ്ഞ് മുംബൈ നഗരം

മഞ്ഞും കുളിരും മുംബൈ നഗരത്തെ പൊതിയുന്നു. മുംബൈയിൽ തിങ്കളാഴ്ച കുറഞ്ഞ താപനില 16.8 ഡിഗ്രിയിലേക്കു താഴ്ന്നു. നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗോരെഗാവിൽ അന്തരീക്ഷോഷ്മാവ് 13 ഡിഗ്രി സെൽഷ്യസ് വരെയായി ഇത്.

ബോറിവ്‌ലി വെസ്റ്റ്, പവയ്, ഖാർ വെസ്റ്റ്, ഭാണ്ഡൂപ് എന്നീ മേഖലകളിൽ 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തണുപ്പ് പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.ശനിയാഴ്ച മുതലാണു ചൂട് കുറഞ്ഞു തുടങ്ങിയത്. അന്ന് 18.4 ഡിഗ്രി സെൽഷ്യൽസ് ആയിരുന്ന കുറഞ്ഞ താപനില ഞായറാഴ്ച 17 ഡിഗ്രിയായി കുറഞ്ഞിരുന്നു.