ആഴക്കടലിലെ അപൂർവ സൗഹൃദം

Rick Anderson, an Australian man who calls a female Port Jackson shark his friend

ഓസ്ട്രേലിയയിൽ 27 വർഷമായി സ്കൂബാ ഡെവിങ് പരിശീല കേന്ദ്രം നടത്തുകയാണ് റിക്ക് ആൻഡേഴ്സൺ. അദ്ദേഹത്തിന് കരയിൽ മാത്രമല്ല അടുത്ത ചങ്ങാതിമാരുള്ളത്. കടലിലുമുണ്ട് ഒരു അടുത്ത സുഹൃത്ത് .കടലിലെ ആൻഡേഴ്സന്റെ സുഹൃത്ത് ആരെന്നല്ലേ. ഒരു പോർട്ട് ജാക്സൺ ഷാർക്കാണ് കടലിലെ സുഹൃത്ത്.

ഏഴു വർഷമായി ഇവർ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. ആറിഞ്ച് നീളമുള്ള കുഞ്ഞൻ സ്രാവായിരുന്നപ്പോൾ മുതൽ ആൻഡേഴ്സനെ കാണുമ്പോൾ നീന്തി അരികിലെത്തുമായിരുന്നു കുഞ്ഞൻ സ്രാവ്. അന്നു മുതൽ എപ്പോൾ ആൻഡേഴ്സൻ മുങ്ങിയാലും ഈ കുഞ്ഞൻ സ്രാവും അരികിലെത്തും. ഉപദ്രവിക്കില്ലെന്ന ഉറപ്പുള്ളതുകൊണ്ടാകണം തലോടാനും പിടിക്കാനുമൊക്കെ നിന്നു കൊടുക്കും കക്ഷി. ഒപ്പം നിന്നു സെൽഫിയെടുക്കാനും സ്രാവിനു മടിയില്ല.

ആൻഡേഴ്സണൊപ്പം നീന്തുന്നതാണ് കുഞ്ഞൻ സ്രാവിന്റെ മറ്റൊരു പ്രധാന വിനോദം. ആഴക്കടലിൽ നീന്തുമ്പോൾ കുഞ്ഞൽ സ്രാവിനെ നോക്കിയില്ലങ്കിൽ കാലിൽ പിടിച്ചു തൂങ്ങാനും മടിക്കില്ല. ഒന്നു തലോടുന്നതുവരെ ഈ കൂട്ടുകാരി പിടിവിടില്ല. മറ്റു മുങ്ങൽ വിദഗ്ദ്ധർക്കൊക്കെ അത്ഭുതമാണ് ആഴക്കടലിലെ ഈ അപൂർ‍വ്വ സൗഹൃദം.