ചേറൂരിൽ പിടിയിലായത് ഏഴടിയോളം നീളമുള്ള മലമ്പാമ്പ്!

തൃശൂർ ചേറൂരിൽ പ്രകാശ് ലെയിനിന് സമീപത്ത് റോഡരികിൽ മലമ്പാമ്പിനെ പിടികൂടി. രാത്രി എട്ടോടെ റോഡിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന പാമ്പിനെ പ്രദേശത്തെ സോളമനാണ് കണ്ടത്. സമീപവാസികളായ വി.എസ്.ഡേവിഡ്, ഗീവർ, സന്ദീപ് ശങ്കരൻ, ജോഫി, ജോമോൻ കുറ്റുമുക്ക്, സതീഷ്, പ്രദീപ് എന്നിവരെ കൂട്ടി പാമ്പിനെ പിടികൂടി. 

ഏഴടിയോളം നീളമുണ്ട്. വിയ്യൂർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി, വനംവകുപ്പിന് കൈമാറി. ഇതിനെ പിന്നീട് പീച്ചി വനത്തിൽ വിട്ടയക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രളയത്തിന് ശേഷം പ്രദേശത്ത് നിത്യേന പാമ്പ് ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.