പല്ലി മനുഷ്യൻ വീണ്ടും...

നീണ്ട 25 വർഷത്തെ ദുരൂഹതയ്ക്ക് വിരമാമിടുന്നതുപോലെയാണ് സൗത്ത് കരൊലിനെയിലെ ജനങ്ങൾ ആ വാർത്ത ഏറ്റെടുത്തത്. ഇതിഹാസ പുരുഷൻ പല്ലിമനുഷ്യൻ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സൗത്ത് കരൊലിനയിലെ ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല്ലിമനുഷ്യനെക്കുറിച്ചുള്ള വാർത്ത ആദ്യമായി കേട്ടുതുടങ്ങിയത് 1980 ൽ ആണ്. അന്ന് ക്രിസ്റ്റഫർ ഡേവിസ് എന്ന 17 വയസുകാരനാണ് പല്ലിമനുഷ്യൻ ആക്രമിക്കാൻ ശ്രമിച്ച വാർത്ത പുറത്തു വിട്ടത്. അതിനെ തുടർന്ന് നിരവധി അന്വേഷണങ്ങൾ നടന്നുവെങ്കിലും പല്ലിമനുഷ്യനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ ആർക്കും സാധിച്ചില്ല.

ഏഴടി നീളവും പല്ലിയുടെ ആകൃതിയും ചുവന്നുതിളങ്ങുന്ന കണ്ണുകളുമാണ് പല്ലിമനുഷ്യനുള്ളതെന്നാണ് ഇതിനെ നേരിൽ കണ്ടവർ പറയുന്നത്. സാറബെറ എന്ന സ്ത്രീ ഞായറാഴ്ച പല്ലിമനുഷ്യനെ വീണ്ടും കണ്ടതോടെയാണ് സൗത്ത്കരോലിനയിലെ ജനങ്ങൾ തങ്ങളുടെ പേടിസ്വപ്നമായ പല്ലിമനുഷ്യനെക്കുറിച്ച് വീണ്ടും ഓർത്തത്.

Lizard Man Picture :sarah Berra

പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മരങ്ങൾക്കിടയിലൂടെ ഓടിമറയുന്ന പല്ലിമനുഷ്യനെ താൻ കണ്ടുവെന്നും അതിൻെറ ചിത്രങ്ങളും വിഡിയോയും പകർത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ട് അവർ പ്രമുഖ മാധ്യമങ്ങളെയെല്ലാം വിവരമറിയിച്ച് ചിത്രങ്ങളും വിഡിയോയും കൈമാറി.

ദീർഘകാലമായി ദുരൂഹമായിക്കിടന്ന പല്ലിമനുഷ്യൻെറ തിരോധാനത്തിന് ഉത്തരമാണ് ഈ മടങ്ങിവരവ് എന്ന പേരിൽ മാധ്യമലോകം ആഘോഷിക്കുകയാണ് ഈ വാർത്ത. ഇത് ശരിക്കും പല്ലിമനുഷ്യനാണോ അതോ മനുഷ്യരുടെ വേഷംകെട്ടാണോ എന്നൊന്നും അന്വേഷിക്കാൻ മിനക്കെടാതെ പല്ലിമനുഷ്യനെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചവരും കുറവല്ല.