കരിങ്കോഴികളിലെ വെളുത്ത മുത്ത്

chinese silky chickens

കറുത്ത നിറത്തിലുള്ള ഇറച്ചിയും എല്ലുകളും തൊലിയും ഉള്ള കോഴിവർഗങ്ങളാണ് പൊതുവെ കരിങ്കോഴികൾ എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ മധ്യപ്രദേശിൽ കണ്ടുവരുന്ന കടക്കനാത്ത്, ഇന്തോനീഷ്യയിൽ കാണുന്ന ഐ എം സി മാൻ, ചൈനയിൽ കാണപ്പെടുന്ന സിൽക്കീ എന്നിവയൊക്കെ കരിങ്കോഴികളുടെ ഗണത്തിൽപ്പെടുന്നവയാണ്.

പക്ഷേ സിൽക്കീ കോഴികളുടെ തൂവലിന്റെ നിറം വെളുപ്പാണ്. തൂവെള്ള നിറവും സിൽക്ക് പോലുള്ള തൂവലുകളും ഉള്ളതുകൊണ്ടാണ് ഇതിനെ കരിങ്കോഴികളിലെ വെളുത്ത മുത്ത് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.

പ്രത്യേകതകൾ

സിൽക്കീ കോഴി

വീടിനകത്തോ പുറത്തോ വളർത്താൻ പറ്റിയ ഓമന പക്ഷി വർഷം നൂറിലധികം മുട്ടകൾ തരുന്നു. ഒരു അലങ്കാര പക്ഷിയായിട്ടും വളർത്തും ‘ ക്രീം’ നിറത്തിലുള്ള മുട്ടകൾ. പൂവന് 1.8 കിലോഗ്രാം ഭാരം പിടയക്ക് 1.36 കിലോഗ്രാം പ്രതിരോധ ശക്തി കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇണങ്ങി ജീവിക്കും.

ഇന്ത്യയിൽ സേലം മേഖലകളിലാണ് കൂടുതലായി വളർത്തുന്നത്. കേരളത്തിലും കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിൽ ഇവയെ വളർത്തിവരുന്നു ലേഖകന്റെ ഫോൺ നമ്പർ 9947452708