എതനോൾ കലർന്ന പെട്രോൾ വിൽപ്പന ഊർജിതമാക്കാൻ മോദി

എതനോൾ കലർത്തിയ പെട്രോളിന്റെ വിൽപ്പന ഊർജിതമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്കു കൂടുതൽ പ്രയോജനം ലഭിക്കുന്ന വിധത്തിൽ പെട്രോളിൽ എതനോൾ കലർത്തുന്ന പ്രക്രിയ രൂപപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

കാർഷിക മേഖലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ പ്രയോജനപ്പെടുത്താനായി രണ്ടാം തലമുറയിലുള്ള ബയോ എതനോൾ റിഫൈനറികൾ സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. പെട്രോളിയം — പ്രകൃതി വാതകം, ഊർജം, പുനരുപയോഗിക്കാവുന്ന ഊർജം, ഭവന നിർമാണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ പുരോഗതി വിലയിരുത്ത യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമെ നീതി ആയോഗ്, അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.