സ്റ്റിയറിംഗ് വീൽ ഊരി വീട്ടിൽ കൊണ്ടുപോകാം

Jaguar Sayer steering wheel

മിസ്റ്റർ ബീന്‍ സിനിമയിലെ ഹാസ്യരംഗത്ത് മാത്രം കണ്ടിരുന്ന രംഗമാണ് മോഷണം പോകുമെന്ന് ഭയന്ന് സ്റ്റിയറിംഗ് വീൽ ഊരിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ ഭാവിയിൽ കാറുകളിൽ ഇത്തരം സ്റ്റിയറിംഗ് വീലുകളാവും ജാഗ്വാർ അവതരിപ്പിക്കുക.

Jaguar Sayer Steering Wheel

സേയർ എന്ന പേരിൽ ജാഗ്വാര്‍ കമ്പനി അവതരിപ്പിച്ച ഹൈടെക് സ്റ്റിയറിംഗ് വീൽ ഒരു പേഴ്സണൽ അസിസ്റ്റന്റ് കൂടിയാണ്. സ്വീകരണമുറിയിലിരുന്നു കാറിനെ വാതിലിനടുത്തേക്ക് എത്തിക്കാനാവുന്ന തരത്തിലായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ്  കാറിന്റെ പ്രവർത്തനം

സാധാരണ സ്റ്റിയറിംഗ് വീലിവ്‍ നിന്നു കാഴ്ചയിൽത്തന്നെ വ്യത്യസ്തമാണ് ജാഗ്വാറിന്റെ കൺസെപ്റ്റ് സ്റ്റിയറിംഗ് വീൽ. ജാഗ്വാർ കാറുകളുടെ ഡിസൈനറായിരുന്ന മാൽകോം സേയറുടെ ഓർമ്മയ്ക്കായാണ് കമ്പനി ഈ കൺസെപ്റ്റ് സ്റ്റിയറിംഗ് വീലിന് സേയർ എന്ന പേര് നൽകിയത്.

Jaguar Sayer Steering Wheel

ഭാവിയിൽ ഓരോരുത്തർക്കും ഓരോ കാറെന്നതിനു പകരം സ്റ്റിയറിംഗ് വീൽ മാത്രമാകും നമ്മുടെ കൈവശമുണ്ടാകുക,  ഏത് സെൽഫ് ഡ്രൈവിംഗ് കാറിലും ഈ സ്റ്റിയറിംഗ് വീൽ കണക്ട് ചെയ്ത് ഉപയോഗിക്കാനാകും.ഈ മാസം നടക്കുന്ന ടെക് ഫെസ്റ്റിലാവും ജാഗ്വാർ സ്റ്റിയറിംഗ് വീലിന്റെ അവതരണം നടത്തുക.